Entertainment

വൈറസിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി; ഇനി കാത്തിരിക്കാന്‍ വയ്യെന്ന് ശൈലജ ടീച്ചര്‍ 'ഫാന്‍സ്'

നിപ്പാ വൈറസിന്റെ കാലത്തെ അവസ്ഥ ചിത്രീകരിക്കുന്ന ആഷിഖ് അബു ചിത്രം 'വൈറസിന്റെ' ആദ്യ ക്യാരക്ടര്‍  പോസ്റ്റര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

നിപ്പാ വൈറസിന്റെ കാലത്തെ അവസ്ഥ ചിത്രീകരിക്കുന്ന ആഷിഖ് അബു ചിത്രം 'വൈറസിന്റെ' ആദ്യ ക്യാരക്ടര്‍  പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയായി വേഷമിടുന്ന രേവതിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്തതുപോലെ ക്യാരക്ടര്‍ പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിയിരിക്കുകയാണ്. 

രേവതിയുടെ ശൈലജ ടീച്ചറുമായുള്ള രൂപസാദൃശ്യത്തെ പുകഴ്ത്തി അന്നുതന്നെ സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു. എന്നാല്‍ പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ ആരോഗ്യമന്ത്രിയായയുള്ള രേവതിയുടെ പകര്‍ന്നാട്ടം കാണാന്‍ കാത്തിരിക്കാന്‍ വയ്യെന്നാണ് സോഷ്യല്‍ മീഡിയയിലെ മന്ത്രിയുടെ ഫാന്‍സ് പറയുന്നത്. 

ജൂണ്‍ ഏഴിന് ലോകത്തെമ്പാടും തീയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ അറബ്, ഇംഗ്ലീഷ് സബ്‌ടൈറ്റുകളും ഉണ്ടാകുമെന്ന് ആഷിക് അബു വ്യക്തമാക്കിയിട്ടുണ്ട്. ഈ പോസ്റ്റിന് താഴെ ആരോഗ്യമന്ത്രിയുടെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി