Entertainment

വോഗിന്റെ സൂപ്പര്‍ സൗത്തായി ദുല്‍ഖറും നയന്‍താരയും; അഭിമാനം, ആവേശത്തില്‍ ആരാധകര്‍; ചിത്രങ്ങള്‍

ചരിത്രം തിരുത്തിക്കൊണ്ടാണ് നയന്‍താര വോഗിന്റെ കവര്‍ ഗേളാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വോഗ് മാഗസീനിന്റെ കവര്‍ ഫോട്ടോയില്‍ തിളങ്ങി ദുല്‍ഖര്‍ സല്‍മാനും നയന്‍താരയും. തെന്നിന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒക്ടോബര്‍ ലക്കത്തിലെ മാഗസിനിലാണ് ഇരുവരും ഇടംപിടിച്ചത്. കൂടാതെ തെന്നിന്ത്യന്‍ സൂപ്പര്‍താരം മഹേഷ് ബാബുവുമുണ്ട്. സെലിബ്രേറ്റിങ് ദ ബെസ്റ്റ് ഓഫ് ദ സൗത്ത് ലക്കത്തിലെ സൂപ്പര്‍ സൗത്തായാണ് ഇവര്‍ എത്തിയത്. സിനിമ മേഖലയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന താരങ്ങളാണ് മൂവരും.

മലയാളവും തമിഴും കടന്ന് ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. സൂപ്പര്‍സ്റ്റാറിന്റെ മകന്‍ എന്ന ലേബലിലാണ് ദുല്‍ഖര്‍ സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ തന്റേതായ വഴിയിലൂടെ മികച്ച നടന്‍ എന്ന പേര് സമ്പാദിച്ചിരിക്കുകയാണ് ദുല്‍ഖര്‍. തെന്നിന്ത്യയില്‍ നിരവധി സൂപ്പര്‍താരങ്ങളെ പിന്നിലാക്കിയാണ് വോഗ് മാഗസിന്റെ കവറിലേക്ക് ദുല്‍ഖര്‍ എത്തിയത്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. വാന്‍, കുറുപ്പ് എന്നിവയാണ് പുതിയ ചിത്രങ്ങള്‍. കൂടാതെ നിര്‍മാണ രംഗത്തേക്കും താരം ചുവടുമാറ്റിയിട്ടുണ്ട്.

ചരിത്രം തിരുത്തിക്കൊണ്ടാണ് നയന്‍താര വോഗിന്റെ കവര്‍ ഗേളാകുന്നത്. തെന്നിന്ത്യയില്‍ നിന്ന് ആദ്യമായി വോഗിന്റെ കവര്‍ ഗേളാകുന്ന താരം എന്ന  ഖ്യാതിയാണ് താരം നേടിയത്. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന സ്ഥാനം തന്നെയാണ് താരത്തെ വോഗ് ഗേളാക്കിയത്. തമിഴ്, തെലുങ്ക്, കന്നട, മലയാളം ചിത്രങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് നയന്‍സ്. സൂപ്പര്‍ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സയേറ നരസിംഹ റെഡ്ഡിയാണ് താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഫ്‌ളോറല്‍ സൈഡ് സ്ലിറ്റ് ലോങ് ഗൗണ്‍ ധരിച്ചാണ് നയന്‍താര.

തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായ മഹേഷ് ബാബു തെന്നിന്ത്യന്‍ സിനിമ ലോകത്ത് പ്രിയങ്കരനാണ്. മഹര്‍ഷിയാണ് താരത്തിന്റെ അവസാന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21