Entertainment

ശക്തമായ രാഷ്ട്രീയം പറഞ്ഞ് 'മമ്മാലി എന്ന ഇന്ത്യക്കാരന്‍': ഓഗസ്റ്റ് രണ്ടിന് തിയേറ്ററുകളിലെത്തും

ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമയുടെ ഇതിവൃത്തം.

Author : സമകാലിക മലയാളം ഡെസ്ക്

മൂഹത്തില്‍ നടക്കുന്ന സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മമ്മാലി എന്ന ഇന്ത്യക്കാരന്‍'. ചിത്രത്തില്‍ ഫാസിസം, പശുഭീകരത, പൊലീസ്, മാവോയിസം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോമോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയെല്ലാം പ്രമേയമാകുന്ന ചിത്രം ഓഗസ്റ്റ് രണ്ടിന് തിയേറ്ററുകളിലെത്തും. 

ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്നതിനു ശേഷം കൊല്ലപ്പെടുന്ന അന്‍വര്‍ എന്ന യുവാവിന്റെ കുടുംബത്തിന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും സാമൂഹികമായ ബഹിഷ്‌കരണവുമാണ് സിനിമയുടെ ഇതിവൃത്തം. മമ്മാലി എന്ന അന്‍വറിന്റെ പിതാവിന്റെയും ഭാര്യ ശരീഫയുടെയും ജീവിതത്തിലൂടെയാണ് സിനിമയുടെ മുന്നോട്ട് പോകുന്നത്. 
 
മാര്‍ച്ച് 2018ല്‍ സിനിമ പൂര്‍ത്തിയായെങ്കിലും സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിനു വേണ്ടി ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്നെന്ന് സിനിമയുടെ സംവിധായകന്‍ അരുണ്‍ എന്‍ ശിവന്‍ പറയുന്നു. മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയുടെ സര്‍ട്ടിഫിക്കറുകളുമായി ബന്ധപ്പെട്ടാണ് സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിയത്. ചിത്രത്തില്‍ പതിനഞ്ചോളം മ്യൂട്ടുകളും ഒരു സീനിന്റെ പകുതിയോളം കട്ടും വന്നിട്ടുണ്ട്. 

സിനിമയുടെ നിര്‍മാതാവായ കാര്‍ത്തിക് കെ നഗരം തന്നെയാണ് മുഖ്യ കഥാപാത്രമായ മമ്മാലിയെ അവതരിപ്പിക്കുന്നത്. പുതുമുഖ താരം മന്‍സിയ, ഷെരീഫ എന്ന മരുമകളുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നാടക പ്രവര്‍ത്തകന്‍ റഫീഖ് മംഗലശ്ശേരി. അഷ്‌റഫ് പാലാഴി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. മനു ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഗാനരചന അന്‍വര്‍ അലി. സംഗീത സംവിധാനം ഷമേജ് ശ്രീധര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ