Entertainment

ശൈലജ ടീച്ചര്‍ വൈറസില്‍ അഭിനയിക്കുന്നുണ്ടോ? രേവതിയുടെ ലുക്ക് കണ്ട് പ്രേക്ഷകര്‍ ആശ്ചര്യത്തില്‍

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയായത് കൊണ്ട് തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് വൈറസിനെ നോക്കിക്കാണുന്നത്.

സമകാലിക മലയാളം ഡെസ്ക്

കേരളത്തെ മൊത്തം ഭീതിയിലാക്കിയ നിപ്പ വൈറസിനെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. മലയാള സിനിമയിലെ വന്‍താരനിരയാണ് സിനിമയുടെ ഭാഗമായിട്ടുള്ളത്. നിപ വൈറസ് കേരളത്തെ ബാധിച്ചതും തുടര്‍ന്നുള്ള മരണങ്ങളുമെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. 

ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള കഥയായത് കൊണ്ട് തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് വൈറസിനെ നോക്കിക്കാണുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന വൈറസിന്റെ ലൊക്കേഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാവുകയാണ്. 

ചിത്രത്തില്‍ നടി രേവതി ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആരോഗ്യമന്ത്രിയായാണ് ചിത്രത്തില്‍ രേവതിയെത്തുന്നത്. ചിത്രത്തിലെ രേവതിയുടെ ലുക്ക് കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. ഇത് യഥാര്‍ഥത്തില്‍ ആരോഗ്യമന്ത്രിയായ കെകെ ശൈലജ ടീച്ചര്‍ ആണോ അതോ രേവതിയോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത്രക്ക് രൂപസാദൃശ്യമാണ് തോന്നുന്നതെന്നാണ് വിലയിരുത്തല്‍. രേവതിയുടെ മറ്റൊരു ശക്തമായ കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന.  

രാജീവ് രവിയാണ് വൈറസിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുഹ്‌സിന്‍ പാരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് വൈറസിന് തിരക്കഥയെഴുതിയിരിക്കുന്നത്. 

പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സെന്തില്‍ കൃഷ്ണ, റഹ്മാന്‍, ഇന്ദ്രന്‍സ്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT