Entertainment

ശ്രദ്ധ സിനിമയില്‍ മാത്രം; കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കരീന കപൂര്‍

രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ച് ബോളിവുിഡ് നടി കരീന കപൂര്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ച് ബോളിവുിഡ് നടി കരീന കപൂര്‍. രാഷ്ട്രീയ പ്രവേശന വാര്‍ത്തകളില്‍ സത്യമില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ശ്രദ്ധ സിനിമയില്‍ മാത്രമാണെന്നും കരീന വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്ന് കരീനയെ കോണ്‍ഗ്രസ് മത്സരിപ്പിക്കാന്‍ നീക്കം നടത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ഭോപ്പാല്‍ ലോക്‌സഭ മണ്ഡലത്തില്‍ നടിയെ ഇറക്കാനാണ് കോണ്‍ഗ്രസ് നീക്കം എന്നായിരുന്നു പ്രചാരണം.

ഭോപ്പാല്‍ ലോക്‌സഭാ മണ്ഡലം എക്കാലത്തും ബിജെപിയുടെ ഉരുക്ക് കോട്ടയാണ്. കരീനയെ പോലെ ഉയര്‍ന്ന താരപരിവേഷം ഉള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസ് നേതാക്കളായ ഗുദ്ദു ചൗഹാനും അനീസ് ഖാനുമാണ് ഈ നീക്കത്തിന് പിന്നില്‍- റിപ്പോര്‍ട്ട് പറയുന്നു. 

പ്രശസ്ത ക്രിക്കറ്റ് താരം മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ മരുമകളാണ് കരീന. നടന്‍ സെയ്ഫ് അലിഖാന്റെ ഭാര്യയുമാണ്. കൂടാതെ കരീനയുടെ മുത്തച്ഛന്‍ ഭോപ്പാലിലെ അവസാനത്തെ നവാബുമായിരുന്നു. ഇവര്‍ക്ക് ഭോപ്പാല്‍ നഗരത്തില്‍ ഉള്ള സ്വാധീനം പാര്‍ട്ടിക്ക് വിജയം നേടാനാവുമെന്ന കണക്ക് കൂട്ടലാണ് കരീനയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കം. ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ യുവനേതാക്കളായ ചൗഹാനും അനീസ് ഖാനും മുഖ്യമന്ത്രിയുമായ ചര്‍ച്ചനടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

1991ല്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഭോപ്പാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി സൂശില്‍ ചന്ദ്രയോട് പരാജയപ്പെട്ടിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടിനാണ് പട്ടൗഡി അന്ന് പരാജയപ്പെട്ടത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു