Entertainment

ശ്രിയ സരണ്‍ വിവാഹിതയായി

ശ്രിയ സരണ്‍ വിവാഹിതയായി

Author : സമകാലിക മലയാളം ഡെസ്ക്

ടി ശ്രിയ ശരണ്‍ വിവാഹിതയായി. കാമുകനായ റഷ്യന്‍ ടെന്നീസ് താരം ആന്ദ്രേ കൊഷ്ചീവിനുമായുള്ള ശ്രിയയുടെ വിവാഹം ഈമാസം 12ന് മുംബൈയില്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിവാഹ വാര്‍ത്ത സംബന്ധിച്ച് ശ്രിയയുടെ കുടുംബം പ്രതികരിച്ചിട്ടില്ല. ശ്രിയയും ആന്ദ്രേയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സിനിമാരംഗത്ത് നിന്ന് മനോജ് ബാജ്‌പേയിയും ഭാര്യ ഷബാനയും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

ഹരിദ്വാര്‍ സ്വദേശിയായ ശ്രിയ തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധ നേടിയ താരമാണ്. 2001ല്‍ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയയുടെ അരങ്ങേറ്റം. മമ്മൂട്ടിക്കും പൃഥിരാജിനുമൊപ്പം പോക്കിരിരാജയിലും മോഹന്‍ലാലിനൊപ്പം കാസനോവയിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.  കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്യുന്ന നരകാസുരനാണ് ശ്രിയയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അരവിന്ദ് സാമിയും ഇന്ദ്രജിത്തുമാണ് ഇതില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അതേപേരില്‍ ഹിന്ദിയിലെടുത്തപ്പോള്‍ ശ്രിയയായിരുന്നു നായിക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

രാവിലെ ഉണ്ടാക്കിയ മുട്ടക്കറി, ഉച്ചയ്ക്ക് കഴിക്കുന്ന ശീലമുണ്ടോ? ആരോ​ഗ്യപ്രശ്നങ്ങൾ പിന്നാലെ

ഒരേ നമ്പറിൽ രണ്ട് മഹീന്ദ്ര താർ ജീപ്പുകൾ: കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ച് കൊണ്ടിരിക്കെ ഭര്‍ത്താവ് മരിച്ചു

ഒരു ചെടിച്ചട്ടി മതി; വഴുതന കൃഷി ചെയ്യാം, 70 ദിവസത്തില്‍ വിളവെടുക്കാം