Entertainment

ഷാരൂഖ് ഖാന്റെ സീറോ കണ്ടു: ഒരുപാട് ഇഷ്ടപ്പെട്ടെന്ന് മലാല

ഒരു ദിവസം നിങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ വരികയോ അല്ലെങ്കില്‍ യുകെയില്‍ എവിടെ വച്ചെങ്കിലുമോ നമുക്ക് നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഷാരൂഖ് ഖാന്‍ കുള്ളന്റെ വേഷത്തിലെത്തിയ പുതിയ ചിത്രം സീറോ കണ്ടെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായ്. കുടുംബത്തോടെയാണ് മലാല സിനിമ കാണാന്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചിത്രത്തെക്കുറിച്ചുളള തന്റെ അഭിപ്രായം മലാല പങ്കുവച്ചത്. 

ഷാരൂഖിനോട് ട്വിറ്ററിലോടെ ചാറ്റ് ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും മലാല പങ്കുവെച്ചിരുന്നു. 'ഹലോ ഷാരൂഖ് ഖാന്‍, വളരെ രസകരമായിരുന്നു നിങ്ങളുടെ സിനിമ. നല്ലൊരു എന്റര്‍ടെയിനറായിരുന്നു. എന്റെ കുടുംബത്തിന് മുഴുവന്‍ ഇഷ്ടമായി. നിങ്ങളുടെ വലിയൊരു ആരാധികയാണ് ഞാന്‍. ട്വിറ്ററിലൂടെ നിങ്ങളോട് ചാറ്റ് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. 

ഒരു ദിവസം നിങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ വരികയോ അല്ലെങ്കില്‍ യുകെയില്‍ എവിടെ വച്ചെങ്കിലുമോ നമുക്ക് നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമായിരിക്കും അത്. നല്ലവനും ആകര്‍ഷണീയനും അദ്ഭുതപ്പെടുന്ന വ്യക്തിയുമാണ് നിങ്ങളെന്നാണ് എല്ലാവരും പറയുന്നത്. ഞാനും അതുതന്നെ ആവര്‍ത്തിക്കുന്നു,'- മലാല പറഞ്ഞു.

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോയില്‍ അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് എന്നിവരാണ് നായിക വേഷത്തിലെത്തിയിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 20 കോടിയാണ് ചിത്രം ബോക്‌സോഫിസില്‍ നിന്നും വാരിക്കൂട്ടിയത്. ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റെയര്‍ടെയിന്‍മെന്റ് ആന്റ് കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്