Entertainment

ഷൂട്ടിങിനിടെ ജയസൂര്യക്ക് പരിക്കേറ്റു

തൃശൂര്‍പൂരം എന്ന സിനിമയുടെ എറണാകുളത്തെ ലൊക്കേഷനില്‍ വച്ചാണ് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ജയസൂര്യയ്ക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ തലയ്ക്ക് പരിക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയ് ബാബു നിര്‍മിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ എറണാകുളത്തെ ലൊക്കേഷനില്‍ വച്ചാണ് പരിക്കേറ്റത്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തെറിച്ചുവീഴുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ തേടി. പരിശോധനയ്ക്കു ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

മുന്‍പ് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ വി പി സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റന്‍ സിനിമയുടെ ചിത്രീകരണത്തിനിടെയും ജയസൂര്യക്ക് പരിക്കേറ്റിരുന്നു. അന്ന്  ഫുട്‌ബോള്‍ മത്സരം ചിത്രീകരിക്കുന്നതിനിടെ വലതുകാലിന് പരിക്കേല്‍ക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി