Entertainment

ഷൈലക്ക്: മമ്മൂട്ടിയുടെ അടുത്തചിത്രം, പോസ്റ്റര്‍ പങ്കുവെച്ച് താരം

ദി മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

സമകാലിക മലയാളം ഡെസ്ക്

ന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഷൈലക്ക് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് വാസുദേവ് ആണ്. ദി മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍. ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത് .

അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കും. സംഗീതസംവിധാനം ഗോപി സുന്ദര്‍ ആണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍ ആണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചിത്രം. ഗാനമേള പാട്ടുകാരനായ കലാസദന്‍  ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖം വന്ദിതയാണ് നായിക. ഈ ചിത്രത്തിന്റെ പോസ്റ്ററും പുറത്തിറക്കിയിരുന്നു. 

എം പദ്മകുമാര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ പാര്‍ട്ടിക്ക് വിധേയന്‍, സ്വതന്ത്രനായി മത്സരിക്കാനും ഇല്ല'; സുധാകരന്‍ വഴങ്ങി

കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ആശംസകള്‍ നേര്‍ന്ന് കേരളാ ഗവര്‍ണര്‍

ഐഐഎഫ്സിഎല്ലിൽ മാനേജർ,അസിസ്റ്റന്റ് മാനേജർ തസ്തികകളിൽ 37 ഒഴിവുകൾ, ഏപ്രിൽ 10 വരെ അപേക്ഷിക്കാം

'ഈ ഓപ്പണർമാരുടെ ഒരു കാര്യം'; ഖവാജയ്ക്ക് മൂന്നാമതും പെൺകുഞ്ഞ്, ആശംസയുമായി ഡേവിഡ് വാർണർ

സുധാകരന് സീറ്റില്ല, പിടിവാശിക്ക് വഴങ്ങേണ്ടെന്ന് കോൺ​ഗ്രസ്; കണ്ണൂരില്‍ സ്വതന്ത്രനാകുമോ?

SCROLL FOR NEXT