Entertainment

ഷൈലോക്ക് സൂപ്പര്‍ഹിറ്റ്; സംവിധായകന് സര്‍പ്രൈസ് ഗിഫ്റ്റുമായി നിര്‍മാതാവ്; വിഡിയോ

ഷൈലോക്കിന്റെ റിലീസ് ദിവസമായ ജനുവരി 23നു തന്നെയായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക് വന്‍ വിജയമായി മാറിയിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. വിജയാഘോഷങ്ങള്‍ മുറക്കു നടക്കുന്നതിനിടെ ചിത്രത്തിന്റെ സംവിധായകന്‍ അജയ് വാസുദേവിന് ആഡംബര ഫോണ്‍ സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്. ബര്‍ത്ത്‌ഡേ സമ്മാനമായിട്ടാണ് ഫോണ്‍ സമ്മാനിച്ചത്. 

ഷൈലോക്കിന്റെ റിലീസ് ദിവസമായ ജനുവരി 23നു തന്നെയായിരുന്നു അജയ് വാസുദേവിന്റെ പിറന്നാളും. ചിത്രത്തെക്കുറിച്ച് മികച്ച റിപ്പോര്‍ട്ട് വരാന്‍ തുടങ്ങിയതോടെ ഷൈലോക്കിന്റെ വിജയവും അജയുടെ പിറന്നാളും അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ച് ആഘോഷിക്കുകയായിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ആഘോഷത്തിലുണ്ടായിരുന്നു. അതിനിടെയാണ് ബര്‍ത്ത്‌ഡേ ബോയ്ക്ക് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ഐ ഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ സമ്മാനിച്ചത്. 

ആഘോഷങ്ങളുടെ ഫേയ്‌സ്ബുക്ക് ലൈവും ജോബി ജോര്‍ജ് പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ അണിയറ പ്രവര്‍ത്തകര്‍ മമ്മൂട്ടിക്കൊപ്പം ഷൈലോക്കിന്റെ വിജയം ആഘോഷിച്ചു. പുതിയ ചിത്രമായ ദി പ്രീസ്റ്റിന്റെ ലൊക്കേഷനില്‍ വെച്ചായിരുന്നു ആഘോഷം. രാജാധിരാജ മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമായിരുന്നു ഷൈലോക്ക്. നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മാണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുദ്ധം എണ്ണപ്പാടങ്ങളിലേക്ക്, കത്തിപ്പുകഞ്ഞ് ഗള്‍ഫ് മേഖല; വരുന്നത് വറുതിയുടെ കാലം

പാകം ചെയ്ത ചിക്കൻ ഫ്രിഡ്ജിൽ എത്ര ദിവസം വെക്കാം?

'2.5 കോടി രൂപ നഷ്ടപരിഹാരം വേണം'; എഐ ഡീപ് ഫേക്കുകള്‍ക്കെതിരെ ഹർജിയുമായി ഗൗതം ഗംഭീര്‍

'ചേട്ടന്‍ ഇന്‍ ചെന്നൈ!'; ലോകകപ്പ് ഹീറോ സഞ്ജു സാംസണ്‍ സിഎസ്കെ ക്യാംപില്‍

മക്കളുടെ ഉപരിപഠനം, വിവാഹം...; അരക്കോടി സമ്പാദിക്കാന്‍ ഇതാ എളുപ്പ വഴി

SCROLL FOR NEXT