Entertainment

'സംതിങ് ഈസ് കുക്കിങ്'; ലോക്ക്ഡൗണിനിടെ ഒത്തുകൂടി നിവിനും അജുവും ധ്യാനും;  ബക്കറ്റ് ചിക്കനാണോ എന്ന് കമന്റ്

നിവിൻ പോളി, അജു വർ​ഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നിച്ച് വഴിയരികിൽ നിൽക്കുന്നതാണ് ചിത്രം

സമകാലിക മലയാളം ഡെസ്ക്

ണ്ടാം ലവ് ആക്ഷൻ ഡ്രാമയാണോ അണിയറയിൽ ഒരുങ്ങുന്നത്. അജു വർ​ഗീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം കണ്ട് ആരാധകർ ചോദിക്കുന്നത് ഇങ്ങനെയാണ്. ലോക്ക്ഡൗണിനിടെ ലവ് ആക്ഷൻ ടീം ഒന്നിച്ചു ചേർന്നിരിക്കുകയാണ്. നിവിൻ പോളി, അജു വർ​ഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ ഒന്നിച്ച് വഴിയരികിൽ നിൽക്കുന്നതാണ് ചിത്രം. സംതിങ് ഈസ്  കുക്കിങ് എന്ന അടിക്കുറിപ്പിലാണ് അജു ചിത്രം പങ്കുവെച്ചത്. 

എന്തായാലും താരങ്ങളുടെ ഒന്നിച്ചുള്ള ചിത്രം കണ്ട് എന്താണ് കുക്ക് ചെയ്യുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ അതിനൊപ്പം തന്നെ രസകരമായ കമന്റുകളും വരുന്നുണ്ട്. ഇനി വല്ല ബക്കറ്റ് ചിക്കനും ഉണ്ടാക്കാൻ ഇറങ്ങിയതാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അത് നല്ല പ്ലാനായിരുന്നെന്നും എന്നാൽ തങ്ങളുടെ കണ്ടുമുട്ടൽ കുറച്ചു നേരം മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് അജു മറുപടി നൽകിയത്. 

താടി വളർത്തി സ്റ്റൈലിഷായാണ് നിവിൻ പോളി. താരത്തിന്റെ വണ്ണം കുറഞ്ഞിട്ടുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. കൂട്ടത്തിൽ ധ്യാൻ മാത്രമാണ് മാസ്ക് ധരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മാസ്ക് എവിടെയെന്നും ചോദിക്കുന്നവരുണ്ട്. മൂവരും ഒന്നിച്ച ലവ് ആക്ഷൻ ഡ്രാമ തീയെറ്ററിൽ വലിയ വിജയമായിരുന്നു. ധ്യാൻ ആദ്യമായി സംവിധാനെ ചെയ്ത ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT