ചെന്നൈ; തമിഴ് സിനിമ സംവിധായകൻ പികെ രാജ്മോഹൻ അന്തരിച്ചു. 47 വയസായിരുന്നു. ചെന്നൈയില്‍ കെ.കെ. നഗറിലെ വീട്ടില്‍ വച്ച് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. രാജ്മോഹന്‍ സുഹൃത്തിന്റെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണത്തിന് ചെല്ലാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കാണാത്തതിനെ തുടര്‍ന്ന് സുഹൃത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തമിഴ്നാട്ടിൽ കൊറോണ പടർന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തിൽ രാജ്മോഹന്റെ മൃതദേഹം കൊറോണ വൈറസ് പരിശോധനയ്ക്ക് അയക്കും. 2008ല്‍ പുറത്തിറങ്ങിയ 'അഴൈപ്പിതഴ്' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. കേദായം എന്നൊരു ചിത്രം പുറത്തിറങ്ങാനിരിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates