Entertainment

സംവൃത സുനില്‍ സിനിമയിലേക്ക് മടങ്ങിയെത്തുന്നു; തിരിച്ചുവരവ് ബിജു മേനോന്റെ നായികയായി

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേ പേര് നിശ്ചയിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ഒരു കാലത്ത് മലയാള സിനിമയിലെ മുന്‍ നിര നായികയായിരുന്ന സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക് തിരികെ വരുന്നു. ബിജു മേനോന്റ് നായികയായാണ് സംവൃത മടങ്ങിവരുന്നത്. ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്ന് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം. തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സജീവ് പാഴൂരാണ്. 

മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന സംവൃത വിവാഹത്തോടെയാണ് സിനിമയില്‍ നിന്ന് വിട്ടുനിന്നത്. ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ കഴിയുകയായിരുന്ന താരം അടുത്തിടെ ഒരു റിയാലിറ്റി ഷോയിലൂടെ  ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തി. അന്നു മുതല്‍ സംവൃതയുടെ സിനിമയിലേക്കുള്ള മടക്കവും ചര്‍ച്ചയായിരുന്നു. 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സംവൃത സിനിമയിലേക്ക് എത്തുന്നത്. അതിന് ശേഷം നിരവധി സിനിമകളില്‍ താരം നായികയായി എത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍