Entertainment

സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്; ഇത്തവണ വരുന്നത് സൂപ്പര്‍ ഡാന്‍സ് നമ്പറുമായി

കേരളത്തിലേക്കുള്ള തന്റെ രണ്ടാം വരവിനെക്കുറിച്ച് സണ്ണി ലിയോണ്‍ തന്നെയാണ് അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

മലയാളികള്‍ക്ക് സണ്ണി ലിയോണിനോടുള്ള സ്‌നേഹത്തിന് മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചി സാക്ഷിയായതാണ്. ഹോട്ട്‌സ്റ്റാറിനെ സ്വീകരിക്കാന്‍ പതിനായിരങ്ങള്‍ തിങ്ങിക്കൂടിയതോടെ നഗരം തന്നെ നിശ്ചലമായി. ഇനി തിരുവനന്തപുരത്തെ ആവേശത്തിലാക്കാനാണ് താരം വരുന്നത്. കേരളത്തിലേക്കുള്ള തന്റെ രണ്ടാം വരവിനെക്കുറിച്ച് സണ്ണി ലിയോണ്‍ തന്നെയാണ് അറിയിച്ചത്. മെയ് 26 ന് തിരുവനന്തപുരത്ത് നടക്കുന്ന നൃത്തപരിപാടിക്കായാണ് താരം എത്തുക.

ദ ഇന്ത്യന്‍ ഡാന്‍സ് ബിനാലെ 2018 എന്ന പരിപാടി ഒരു ധനകാര്യ സ്ഥാപനമാണ് ഒരുക്കുന്നത്. മലയാളികള്‍ക്കായി മൂന്ന് മണിക്കൂറിന്റെ ഡാന്‍സ് മാരത്തോണാണ് സണ്ണി അവതരിപ്പിക്കുന്നത്. ഡഡു ഒഷമയാണ് പരിപാടിയുടെ ഡയറക്റ്റര്‍. 

കൊച്ചിയിലെ ഒരു മൊബൈല്‍ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണി ലിയോണിന് വലിയ സ്വീകരണമാണ് ലഭിച്ചത്. തന്നെ കാണാന്‍ തടിച്ചുകൂടിയ ജനാവലിയെ കണ്ട് താരം പോലും ഞെട്ടി.എന്റെ കാര്‍ കൊച്ചിയുടെ സ്‌നേഹകടലില്‍ മുങ്ങിയപ്പോള്‍ എന്ന അടിക്കുറിപ്പോടെ സണ്ണി ലിയോണ്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

ഹോര്‍മൂസ് തുറക്കണം, ഇറാന് നേരെ ട്രംപിന്റെ അസഭ്യവര്‍ഷം; തിങ്കളാഴ്ച നിര്‍ണായകമെന്നും മുന്നറിയിപ്പ്

കാണാതായ ശരണ്യയെ കണ്ടെത്തി, കിറ്റ് വിവാദം കത്തുന്നു... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബൈക്ക് നിയന്ത്രണം വിട്ട് കടയുടെ ഭിത്തിയിലും പോസ്റ്റിലും ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കളി 'പന്തിന്റെ' വഴിയില്‍! നായക മികവില്‍ ലഖ്‌നൗ ആദ്യ ജയം സ്വന്തമാക്കി

SCROLL FOR NEXT