Entertainment

'സത്യം തെളിയുന്നത് വരെ, എനിക്ക് കാവലായി ദൈവവുമുണ്ട്'; സുരേഷ് ഗോപി

'സത്യം തെളിയുന്നത് വരെ, കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവുമുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

സുരേഷ് ഗോപിയെ നായകനാക്കി നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'കാവല്‍' എന്നാണ് ചിത്രത്തിന്റെ പേര്. മടക്കിക്കുത്തിയ മുണ്ടില്‍ തോക്ക് തിരുകിയ ചിത്രമാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററായി പുറത്തുവിട്ടിട്ടുള്ളത്. 

'സത്യം തെളിയുന്നത് വരെ, കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവുമുണ്ട്', എന്നാണ് പോസ്റ്ററിനൊപ്പം സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം.

മടങ്ങിവരവിൽ സുരേഷ് ​ഗോപിയെ നായകനാക്കി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. രണ്‍ജി പണിക്കർ തിരക്കഥയെഴിതിയ സുരേഷ് ​ഗോപിയുടെ സൂപ്പർഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാംഭാഗം നിധിന്‍ സംവിധാനം ചെയ്യുന്നെന്ന് ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രണ്ട് തലമുറകളുടെ കഥ പറയുന്ന ആക്ഷന്‍ ഫാമിലി ചിത്രമാണ് 'കാവല്‍' എന്നാണ് നിധിൻ പറയുന്നത്. 

സുരേഷ് ഗോപിക്കൊപ്പം ലാലും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സയ ഡേവിഡ്, മുത്തുമണി, ഐ എം വിജയന്‍, സുജിത്ത് ശങ്കര്‍, അലന്‍സിയര്‍, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT