Entertainment

'സമാധാനപരമായ വേര്‍പിരിയല്‍'; ആറു വര്‍ഷത്തെ മസാല കോഫി കാലം അവസാനിക്കുന്നു; സൂരജ് സന്തോഷ് വേറെ വഴിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

റു വര്‍ഷത്തെ സംഗീത യാത്രയ്ക്ക് ശേഷം ഗായകന്‍ സൂരജ് സന്തോഷ് പ്രമുഖ ബാന്റായ മസാല കോഫി വിടുന്നു. വ്യക്തിപരമായ അഭിപ്രയാ പ്രശ്‌നങ്ങള്‍ കാരണമാണ് ബാന്റ് വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ വേര്‍പിരിയിലാണ് ഇതെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രമിലൂടെയാണ് ബാന്റ് വിടുന്നതായി സൂരജ് അറിയിച്ചിരിക്കുന്നത്.

മസാല കോഫി എന്ന ബാന്റുമായുള്ള ആറു വര്‍ഷത്തെ തൃപ്തികരമായ സേവനത്തിനു ശേഷം ബാന്റും ഞാനും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടേത് രണ്ടു വഴികളാണെന്ന തിരിച്ചറിവിലാണ് ഈ തീരുമാനം. സംതൃപ്തിയോടെ, വാക്കു തര്‍ക്കങ്ങളില്ലാതെ സമാധാനപരമായ വേര്‍പിരിയലാണ് ഉദ്ദേശിക്കുന്നത്.- അദ്ദേഹം കുറിച്ചു.

മസാല കോഫിക്ക് എല്ലാ വിജയങ്ങളും നേരുന്നു. എന്റെ പിന്തുണയും പ്രോത്സാഹനവും എന്നും ബാന്റിനൊപ്പം ഉണ്ടാകും. ബാന്റിന്റെ വിജയത്തില്‍ ഞാനും തീര്‍ച്ചയായും ആഹ്ലാദിക്കും. എന്റെ കരിയറിലെ ഇനി വരുന്ന ഓരോ പ്രൊജക്ടുകളെക്കുറിച്ചും ഞാന്‍ നിങ്ങളെ അറിയിക്കും. എന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വിമര്‍ശകരുമാണ് എന്റെ കരുത്ത്. നിങ്ങള്‍ നിങ്ങളാണെന്ന പോലെ ഞാന്‍ ഞാനാണ്..'- സൂരജ് കുറിച്ചു.

മസാല കോഫിയുടെ സ്ഥാപകനും പ്രധാന ഗായകനുമാണ് സൂരജ്. ഉറിയടി, ഹലോ നമസ്‌തേ തുടങ്ങിയ ചിത്രങ്ങള്‍ക്കു വേണ്ടി സംഗീതം നല്‍കിയിട്ടുള്ള ബാന്റിന്റെ കിമയ എന്ന ആല്‍ബവും ശ്രദ്ധിക്കപ്പെട്ടിരുന്നു. കുഞ്ഞിരാമായണം, സോളോ എന്നീ ചിത്രങ്ങളിലും മസാല കോഫിയുടെ ഗാനങ്ങളുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവും സിനിമയില്‍ തിരക്കുള്ള ഗായകനുമായ സൂരജ് സന്തോഷ് ഗപ്പി എന്ന ചിത്രത്തിലെ 'തനിയെ മിഴികള്‍' എന്ന പാട്ടിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT