Entertainment

സാമന്ത ഗര്‍ഭിണിയാണെന്ന് വാര്‍ത്ത; അറിയുമ്പോള്‍ തന്നോടും കൂടി പറയണമെന്ന് താരം

താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


തെന്നിന്ത്യന്‍ സിനിമയിലെ ശക്തമായ സ്ത്രീ സാന്നിധ്യമാണ് സാമന്ത. തെലുങ്ക് സൂപ്പര്‍താരം നാഗ ചൗതന്യയുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷവും സാമന്ത സിനിമയില്‍ നിറ സാന്നിധ്യമാണ്. അടുത്തിടെയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം പുറത്തിറങ്ങിയത്. എന്നാല്‍ സാമന്തയുടെ പിന്നാലെയാണ് പാപ്പരാസികള്‍. താരം ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകളാണ് വരുന്നത്. ഇപ്പോള്‍ അതിനി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

ട്വിറ്ററിലൂടെയാണ് തന്റെ ഗര്‍ഭ വാര്‍ത്തയെ കളിയാക്കിക്കൊണ്ട് സാമന്ത രംഗത്തെത്തിയത്. ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു; 'അയ്യോ... അവളോ... അങ്ങനെയെങ്കില്‍, നിങ്ങള്‍ അത് കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കൂ.' 

സാമന്ത ഗര്‍ഭിണിയാണെന്ന് പറഞ്ഞുകൊണ്ട് നിരവധി വാര്‍ത്തകളാണ് സോഷ്യല്‍ മീഡയയില്‍ പ്രചരിച്ചത്. ഗര്‍ഭിണിയായതിനാല്‍ സിനിമയില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്തകള്‍ വന്നു. ഇതോടെയാണ് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT