Entertainment

സല്‍മാന്‍ ഖാന്റെ ബോഡിഗാര്‍ഡ് ശിവസേനയില്‍ ചേര്‍ന്നു; വാള്‍ ഏന്തിയുള്ള ചിത്രം പുറത്ത്

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് സൂപ്പര്‍താരത്തിന്റെ ബോഡി ഗാര്‍ഡായി ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന ഷേര ശിവസേനയില്‍ ചേര്‍ന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ; ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ബോഡി ഗാര്‍ഡ് ഗുര്‍മീത് സിങ് എന്ന ഷേര ശിവസേനയില്‍ ചേര്‍ന്നു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് നടക്കാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കെയാണ് സൂപ്പര്‍താരത്തിന്റെ ബോഡി ഗാര്‍ഡായി ദീര്‍ഘനാളായി പ്രവര്‍ത്തിക്കുന്ന ഷേര ശിവസേനയില്‍ ചേര്‍ന്നത്. ശിവസേനയുടെ ട്വിറ്റര്‍ പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറേയുടെയും യുവസേന പ്രസിഡന്റെ ആദിത്യ താക്കറെയുടേയും സാന്നിധ്യത്തില്‍ ഇവരുടെ വീട്ടില്‍വെച്ചായിരുന്നു ഷേരയുടെ പാര്‍ട്ടി പ്രവേശനം. നേതാക്കള്‍ക്കൊപ്പം കൈയില്‍ വാളും തേങ്ങയും പിടിച്ച് ഷേര നില്‍ക്കുന്നതിന്റെ ചിത്രവും ശിവസേന പുറത്തുവിട്ടു. ഒക്ടോബര്‍ 21 നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24 ന് വിധി അറിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT