Entertainment

'സാഹോ'യുടെ സംവിധായകന്‍ സുജീത്ത് വിവാഹിതനായി; വധു പ്രവാളിക

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രഭാസ് നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം സാഹോയുടെ സംവിധായകന്‍ സുജീത്ത് വിവാഹിതനായി. പ്രവാളികയാണ് വധു. ഇന്നലെ ഹൈദരാബാദിലെ ഗോല്‍കോന്‍ഡാ റിസോര്‍ട്ടിലായിരുന്നു വിവാഹം. ജൂണ്‍ 10 ന് ആയിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. 

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ വളരെ ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പരമ്പരാഗത വേഷത്തിലായിരുന്നു സുജീത്. പിങ്ക് സാരിയായിരുന്നു പ്രവാളികയുടെ വേഷം. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ദന്തഡോക്ടറാണ് പ്രവാളിക. സുജീത്തിന് സോഷ്യല്‍ മീഡിയയില്‍ വിവാഹ ആശംസകള്‍ നിറയുകയാണ്. 

ഷര്‍വാനന്ദിനെ നായകനാക്കി 2014 ല്‍ ഒരുക്കിയ റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അന്ന് 23 വയസായിരുന്നു അദ്ദേഹത്തിന്. സഹോയാണ് രണ്ടാമത്തെ ചിത്രം. പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തമിഴ് റീമേക്കാണ് സുജീത്ത് ഇനി സംവിധാനം ചെയ്യുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT