Entertainment

രാഖി സാവന്തിന്റെ യോഗദിനം അല്‍പ്പം ഹോട്ടാണ്; ചിത്രങ്ങളും വീഡിയോയും കാണാം

ഓരോ ദിവസവും യോഗ ചെയ്ത് തുടങ്ങണമെന്നും യോഗ മനസിനും ശരീരത്തിനും ഒരു പോലെ ഫലപ്രദമാണെന്നും രാഖി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ; യോഗ ചെയ്യുമ്പോള്‍ മനുഷ്യ ശരീരത്തിനും മനസിനുമുണ്ടാകുന്ന ഗുണങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ലോകമെമ്പാടും ഇന്നലെ യോഗ ദിനം ആഘോഷിച്ചു. ഹോട്ട്‌സ്റ്റാര്‍ രാഖി സാവന്തും യോഗയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. മുംബൈയില്‍ നടന്ന യോഗദിനാചരണത്തില്‍ പങ്കെടുത്തുകൊണ്ടുള്ള ചിത്രങ്ങളാണ് രാഖി പങ്കുവെച്ചത്.

ഓരോ ദിവസവും യോഗ ചെയ്ത് തുടങ്ങണമെന്നും യോഗ മനസിനും ശരീരത്തിനും ഒരു പോലെ ഫലപ്രദമാണെന്നും രാഖി പറയുന്നു. യോഗ ചെയ്യുമ്പോള്‍ നമ്മളിലെ ആന്തരികഊര്‍ജം വീണ്ടെടുക്കാനാവുമെന്നും താരം വ്യക്തമാക്കി. സര്‍ഗാത്മകതയുടെ വീണ്ടെടുപ്പാണ് യോഗാസനങ്ങളിലൂടെ ലഭിക്കുന്നതെന്നും രാഖി സാവന്ത് മുംബൈയില്‍ പറഞ്ഞു.

യോഗയ്ക്കായി ദിവസവും അഞ്ച് മിനിറ്റെങ്കിലും മാറ്റിവെക്കണമെന്നും പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള ഉചിതരൂപമാണ് ഇതെന്നും രാഖി കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് രാഖിയുടെ ഹോട്ട് യോഗ ചിത്രങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT