Entertainment

'സാഹോ' സംവിധായകൻ വിവാഹിതനാകുന്നു; നിശ്ചയം കഴിഞ്ഞു, ചിത്രങ്ങൾ

പ്രവാളികയാണ് വധു

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ യുവ സംവിധായകൻ സുജീത്ത് വിവാഹിതനാകുന്നു. പ്രഭാസ് പ്രധാനവേഷത്തിലെത്തിയ സാഹോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുജീത്ത്. പ്രവാളികയാണ് വധു. കഴിഞ്ഞ ദിവസം ഹെെദരാബാദിൽ വച്ച് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ദന്തഡോക്ടറാണ് പ്രവാളിക. ഇരുവരും ഹെെദരാബാദ് സ്വദേശികളാണ്. കോവിഡ് പശ്ചാത്തലത്തിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത് വളരെ ലളിതമായാണ് നിശ്ചയ ചടങ്ങുകൾ നടന്നത്.

2014 ൽ ഷർവാനന്ദിനെ നായകനാക്കി ഒരുക്കിയ റൺ രാജ റൺ എന്ന ചിത്രത്തിലൂടെയാണ് സുജീത്ത് സംവിധാനരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍