Entertainment

'സിംബ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി, കണ്ടുപിടിക്കാന്‍ സഹായിക്കൂ പ്ലീസ്'; പൂച്ചയ്ക്കായി സോഷ്യല്‍ മീഡിയയോട് സഹായം അഭ്യര്‍ത്ഥിച്ച് ശില്‍പ ഷെട്ടി

തന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് പൂച്ച എവിടെയുണ്ടെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നാണ് താരത്തിന്റെ അഭ്യര്‍ത്ഥന

Author : സമകാലിക മലയാളം ഡെസ്ക്

കാണാതെ പോയ വളര്‍ത്തുപൂച്ചയ്ക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട് ബോളിവുഡ് താരം ശില്‍പ ഷെട്ടി. സിംബ എന്നു പേരുള്ള പൂച്ചക്കുട്ടിയെ കണ്ടെത്തിക്കൊടുക്കാനാണ് ശില്‍പ ആരാധകരുടെ സഹായം തേടിയിരിക്കുന്നത്. തന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത് പൂച്ച എവിടെയുണ്ടെന്ന് കണ്ടെത്താന്‍ സഹായിക്കണമെന്നാണ് താരത്തിന്റെ അഭ്യര്‍ത്ഥന. 

വ്യാഴാഴ്ചയാണ് സിംബ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതെന്നാണ് ശില്‍പ പറയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പൂച്ചയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റിട്ടിരിക്കുന്നത്. വളര്‍ത്തു പൂച്ച കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയെന്നും പൂച്ചയ്ക്കായി ഒരുപാട് തെരഞ്ഞെങ്കിലും കിട്ടിയില്ലെന്നുമാണ് താരം പറയുന്നത്. ജുഹുവിന് അടുത്ത് ആരെങ്കിലും സിംബയെ കാണുകയാണെങ്കില്‍ തന്നെ അറിയിക്കണമെന്നുമാണ് താരം പറയുന്നത്. പൂച്ച ഹിമാലയന്‍ പേര്‍ഷ്യന്‍ വിഭാഗത്തില്‍പ്പെടുന്നതാണെന്നും േ്രഗ നിറത്തിലുള്ള നിറയെ രോമങ്ങളുള്ള വാലുണ്ടെന്നും ശില്‍പ വ്യക്തമാക്കി. ഇതുവരെ പൂച്ച ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലെന്നുമാണ് നടി പറയുന്നത്. അതിനാല്‍ കണ്ടെത്തുന്നവര്‍ നനഞ്ഞ ഭക്ഷണം എന്തെങ്കിലും കൊടുക്കാനും താരം അഭ്യര്‍ത്ഥിച്ചു. താരത്തിന്റെ മൃഗസ്‌നേഹം കണ്ട് നിരവധി ആരാധകരാണ് ശില്‍പ്പയെ സഹായിക്കാന്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT