Entertainment

സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടു വിവാഹിതനായി; ചിത്രങ്ങളും വിഡിയോയും 

വടക്കഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം

സമകാലിക മലയാളം ഡെസ്ക്

ടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. ‌വടക്കഞ്ചേരി ഉത്രാളിക്കാവില്‍ വെച്ചായിരുന്നു വിവാഹം. നടി മഞ്ജു പിള്ളയാണ് ഇരുവരുടെയും ചിത്രം പങ്കുവച്ചത്. 

സംവിധായകന്‍ ഭരതന്റേയും നടി കെപിഎസി ലളിതയുടെ മകനാണ് സിദ്ധാർത്ഥ്. 2009ലായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ വിവാഹം. അഞ്ജന എം ദാസുമായായിരുന്നു ആദ്യ വിവാഹം. ഇവർ 2012ൽ വേർപിരിഞ്ഞു. 

നമ്മള്‍ എന്ന ചിത്രത്തിൽ നായകനായി സിനിമയിലെത്തിയ സിദ്ധാർത്ഥ് പിന്നീട് രസികന്‍, സ്പിരിറ്റ് തുടങ്ങി പത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. അച്ഛന്‍ സംവിധാനം ചെയ്ത നിദ്രയുടെ റീമേക്കിലൂടെ 2012ലാണ് സംവിധാനത്തിലേക്ക് കടന്നത്. പിന്നീട് ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. സൗബിന്‍, നിമിഷ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ജിന്‍ ആണ് അടുത്ത ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

പവന് ഒറ്റയടിക്ക് 2000 രൂപ കുറഞ്ഞു; 18 ദിവസത്തിനിടെ 13,000 രൂപയിലധികം ഇടിവ്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

SCROLL FOR NEXT