Entertainment

സിനിമ ചിത്രീകരണത്തിനിടെ നടി രജീഷ വിജയന് പരിക്ക്

ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കട്ടപ്പനയില്‍ വെച്ചാണ് പരിക്കുപറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ ചിത്രീകരണത്തിനിടെ നടി രജീഷ വിജയന് പരിക്ക്. ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ കട്ടപ്പനയില്‍ വെച്ചാണ് പരിക്കുപറ്റിയത്. ചിത്രത്തില്‍ സൈക്ലിങ് താരമായിട്ടാണ് രജീഷ എത്തുന്നത്. സൈക്ലിങ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയില്‍ സൈക്കിളില്‍ നിന്ന് വീണാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. 

അപകടം നടന്ന ഉടനെ താരത്തെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് രജീഷയാണ് അതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. നടി മുത്തുമണിയുടെ ഭര്‍ത്താവായ പി.ആര്‍ ആരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒളിമ്പിക്‌സിനായി തയാറെടുക്കുന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം എത്തുന്നത്. 

ജൂണ്‍ വിജയമായതിന് ശേഷമുള്ള രജീഷയുടെ ചിത്രമാണ് ഇത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മണിയന്‍പിള്ള രാജുവാണ് സിനിമ നിര്‍മിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം