Entertainment

'സിനിമയല്ല, പ്രണവിന്റെ സ്വപ്‌നം ഇതാണ്'; താരപുത്രന്റെ കൊച്ചു സ്വപ്‌നത്തെക്കുറിച്ച് കളിക്കൂട്ടുകാരി കല്യാണി പറയുന്നു

അഞ്ഞൂറ് രൂപയും കൊണ്ടായിരിക്കും പ്രണവ് മിക്കപ്പോഴും യാത്ര പുറപ്പെടുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

രങ്ങേറ്റ ചിത്രം മികച്ച വിജയം നേടിയതോടെ പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ താരപുത്രന്റെ ആരാധകര്‍ക്ക് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യങ്ങളല്ല ഇപ്പോള്‍ പുറത്തുവരുന്നത്. പ്രണവിന്റെ സ്വപ്‌നങ്ങളില്‍ സിനിമ ഇല്ലെന്നാണ് കളിക്കൂട്ടുകാരിയായ കല്യാണി പ്രിയദര്‍ശന്‍ പറയുന്നത്. സിനിമയല്ല അവന്റെ ആഗ്രഹമെന്നും ഒരു കാടുണ്ടാക്കുക എന്നതാണ് അവന്റെ സ്വപ്‌നമെന്നും കല്യാണി പറഞ്ഞു.

സിനിമയൊന്നുമല്ല അവന്റെ ആഗ്രഹം, ഒരു ഫാം ഉണ്ടാക്കുക എന്നതാണ് അവന്റെ സ്വപ്നം. നിറയെ മരങ്ങളും പക്ഷികളും പശുക്കളുമെല്ലാമുള്ള പച്ചപിടിച്ച ഒരു മിനി കാട്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രീയപ്പെട്ട കൂട്ടുകാരന്റെ സ്വപ്‌നങ്ങളെക്കുറിച്ച് കല്യാണി വാചാലയായത്. ആദിയില്‍ കാണിക്കുന്ന പോലത്തെ അഭ്യാസങ്ങള്‍ അവന് മാത്രമേ ചെയ്യാന്‍ സാധിക്കുവെന്നും മരങ്ങളിലും മലകളിലുമൊക്കെ വലിഞ്ഞു കയറാന്‍ പ്രണവിനെ കഴിഞ്ഞേ ആളുള്ളൂവെന്നും താരം പറഞ്ഞു. 

ആദിയുടെ ഷൂട്ടിംഗ് കഴിഞ്ഞ് പ്രൊമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കാതെ പ്രണവ് ഹാമാലയന്‍ യാത്ര നടത്തിയത് എല്ലാവരേയും അതിശയിപ്പിച്ചിരുന്നു. ഈ യാത്ര പോയത് കൈകള്‍ ഹാര്‍ഡാക്കാനാണെന്നാണ് കല്യാണി പറയുന്നത്. അഭിനയിക്കുന്നതിനായി യാത്രകള്‍ ഒഴിവാക്കിയപ്പോള്‍ കൈകള്‍ സോഫ്റ്റായി പോയതുകൊണ്ട് മൗണ്ടന്‍ ക്ലൈംബിംഗിലൂടെ കൈകള്‍ വീണ്ടും ഹാര്‍ഡാക്കാനാണ് ശരിക്കും ഹിമാലയന്‍ യാത്ര. അഞ്ഞൂറ് രൂപയും കൊണ്ടായിരിക്കും പ്രണവ് മിക്കപ്പോഴും യാത്ര പുറപ്പെടുന്നതെന്നും ലോറിയിലും മറ്റും ലിഫ്റ്റടിച്ചാണ് കൂടുതലും യാത്രകള്‍ ചെയ്യുന്നതെന്നും താരം പറഞ്ഞു. കൈയില്‍ തീരെ പൈസ ഇല്ലാതെ വരുമ്പോള്‍ അനിയത്തിയെ വിളിച്ച് അക്കൗണ്ടില്‍ നൂറ് രൂപ ഇട്ടുതരുമോ എന്ന് ചോദിക്കുകയാണ് ചെയ്യാറെന്നും കല്യാണി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയുടെ യുഎസ് സന്ദര്‍ശനം: അപകീര്‍ത്തികരമായ പോസ്റ്റില്‍ കെ എസ് അരുണ്‍കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

കാര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു; മലയാളി യുവതി മരിച്ചു

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അധ്യാപകന്‍; പുറത്താക്കാന്‍ ഉത്തരവിട്ട് വിസി

സിപിഎം മുന്‍ എംഎല്‍എയുടെ പ്രൈവറ്റ് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു

സെന്‍സര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; പ്രിയദര്‍ശനും പ്രീതി സിന്റയും ഉള്‍പ്പെടെ 18 പുതിയ അംഗങ്ങള്‍