Entertainment

സിനിമയില്‍ അഭിനയിക്കുന്നോ?, പഠിക്കാനാണിഷ്ടം; കാര്‍ത്യായനി അമ്മയെ കാണാന്‍ മഞ്ജു വാരിയര്‍ എത്തി

പ്രായത്തെ തോല്‍പ്പിച്ച് സാക്ഷരതാ പരീക്ഷയില്‍ മിന്നുന്ന ജയം നേടിയ കാര്‍ത്യായനി അമ്മയെ കാണാന്‍ നടി മഞ്ജു വാരിയര്‍ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്രായത്തെ തോല്‍പ്പിച്ച് സാക്ഷരതാ പരീക്ഷയില്‍ മിന്നുന്ന ജയം നേടിയ കാര്‍ത്യായനി അമ്മയെ കാണാന്‍ നടി മഞ്ജു വാരിയര്‍ എത്തി. ചേര്‍ത്തുപിടിച്ച് സെല്‍ഫിയെടുക്കുകയും മുത്തശ്ശിക്ക് മുണ്ടുംനേര്യതും സമ്മാനമായി നല്‍കുകയും ചെയ്തു മഞ്ജു വാരിയര്‍. തുടര്‍ന്ന് കാര്‍ത്യായനി അമ്മയെ പൊന്നാടയണിയിച്ച് കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് മഞ്ജു വാരിയര്‍ മടങ്ങിയത്. 

സെല്‍ഫിയെടുത്ത ശേഷം മഞ്ജു കാര്‍ത്യായനിയമ്മയോടു ചോദിച്ചു: 'ഇനിയെന്താണ് ആഗ്രഹം?'കംപ്യൂട്ടര്‍ പഠിക്കണം.'സിനിമയില്‍ അഭിനയിക്കുന്നോ?'തൊഴുകൈയോടെ മറുപടി: വേണ്ട. പഠിക്കാനാണിഷ്ടം.ചുറ്റും നിന്നവരുടെ പൊട്ടിച്ചിരിയില്‍ കാര്‍ത്യായനി അമ്മയും കൂടി.97-ാം വയസ്സില്‍ അക്ഷരലക്ഷം പരീക്ഷയില്‍ ഗംഭീര ജയം നേടി കാര്‍ത്യായനി അമ്മ വാര്‍ത്തങ്ങളില്‍ നിറഞ്ഞിരുന്നു. താരമായപ്പോള്‍ അവരെ കാണണമെന്ന ആഗ്രഹം സാക്ഷരതാ മിഷന്‍ അംബാസഡറായ മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ഇന്നലെ രാവിലെ അതിന് സന്ദര്‍ഭമൊരുങ്ങി.സന്തോഷ് ശിവന്റെ 'ജാക്ക് ആന്‍ഡ് ജില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിനായി ഹരിപ്പാട്ടുണ്ടായിരുന്നു മഞ്ജു. ക്രയോണ്‍സ് ഫൗണ്ടേഷന്‍ എന്ന സാമൂഹിക സംഘടനയുടെ പ്രവര്‍ത്തകരാണ് രണ്ടു 'താരങ്ങളുടെ' സംഗമത്തിനു വഴിയൊരുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT