Entertainment

'സീറോ പരാജയപ്പെട്ടാൽ ഞാൻ തിരിച്ചു വരില്ലായിരിക്കാം', ആരാധകരെ ഞെട്ടിച്ച് കിം​ഗ് ഖാന്റെ മറുപടി    

സീറോ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഷാറൂഖ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സീറോ. രൂപത്തിലും ഭാവത്തിലും താരം വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രം ഇതിനകം തന്നെ ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. എന്നാൽ അടുത്തിടെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന ഒരു പരിപാടിയിൽ സീറോ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കില്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ആരാധകരെ ആശങ്കയിലാക്കിയിരിക്കുന്നത്. 

സിറോ വിജയിച്ചില്ലെങ്കിൽ ഒരുപക്ഷേ ഒരു തിരിച്ച് വരവ് ഉണ്ടായേക്കില്ലെന്നായിരുന്നു ഷാരൂഖിന്റെ മറുപടി. സീറോ പരാജയപ്പെടുകയാണെങ്കില്‍ ചിലപ്പോള്‍ അടുത്ത ആറോ പത്തോ മാസത്തേക്ക് എനിക്ക് സിനിമ കിട്ടില്ലായിരിക്കും. എന്റെ കഴിവിലും കലയിലും എനിക്ക് വിശ്വാസമുണ്ടെങ്കില്‍ ഞാന്‍ തിരിച്ചുവരവ് നടത്തിയേക്കാം. അല്ലെങ്കില്‍ ഒരുപക്ഷേ തിരിച്ചു വരില്ലായിരിക്കാം''-ഷാരുഖ് നൽകിയ മറുപടി ഇങ്ങനെ. 

കുള്ളന്‍ കഥാപാത്രമായി ഷാറൂഖ് ഖാന്‍ ആദ്യമായി വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തെക്കുറിച്ചുള്ള ആവേശത്തിന് പിന്നില്‍. കിംഗ് ഖാനൊപ്പം അനുഷ്‌കയും കത്രീനയും നായികമാരായെത്തുന്ന ചിത്രം പ്രഖ്യാപിച്ച ദിനം മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയതാണ്. 

ഹിമാന്‍ഷു ശര്‍മ്മയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഗൗരി ഖാന്‍ ആണ് നിര്‍മ്മാണം. ചിത്രത്തിന്റെ പാട്ടുകളും ട്രെയ്ലറും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ഡിസംബര്‍ 21ന് ചിത്രം തിയ്യറ്ററുകളില്‍ എത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

ഡിപ്ലോമ,ബി.ടെക് കഴിഞ്ഞോ? കോൾ സെന്റർ ജോലി നേടാം; കേരള സർക്കാർ സ്ഥാപനത്തിൽ 40 ഒഴിവുകൾ, ഒരു ഷിഫ്റ്റിന് 1,010 രൂപ

'മദ്യത്തില്‍ ലഹരിമരുന്ന് കലര്‍ത്തി, മര്‍ദ്ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി, വീട്ടിലേക്ക് നഗ്നദൃശ്യങ്ങള്‍ അയച്ചുകൊടുത്തു; റാക്കറ്റിന് ഗുണ്ടാബന്ധം?'

പാർക്ക് സ്ട്രീറ്റ് പീഡനക്കേസ് അന്വേഷിച്ചതിന് മമത ഒതുക്കി; ദമയന്തി സെൻ ഐപിഎസിന് സുപ്രധാന ചുമതല നൽകി പുതിയ ബിജെപി സർക്കാർ

'ചിതാഭസ്മം തന്നതിന്റെ നന്ദി ജോർജുകുട്ടിയോടുണ്ടാകും; അല്ലാതെ സഹതാപമൊന്നും ഉണ്ടാകില്ല പ്രഭാകറിന്'

SCROLL FOR NEXT