Entertainment

സീറോയിലെ ബബിത രണ്‍ബീറിന്റെ പ്രണയിനിയായിരുന്ന കത്രീനയെന്ന് ആരാധകര്‍; പ്രതികരിച്ച് താരം

താരം സ്വന്തം ജീവിതം ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ഷാറൂഖ് ചിത്രം സീറോ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും ചിത്രത്തിലെ കത്രീനയുടെ ബബിത എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടുകയുണ്ടായി. അനുഷ്‌കയുടെയും ഷാറൂഖിന്റെയും കഥാപാത്രങ്ങളെക്കാള്‍ പ്രശംസനേടിയതും കത്രീനയുടെ ബബിത തന്നെയാണ്. 

ഇതിനിടയില്‍ താരത്തിന്റെ യഥാര്‍ത്ഥ ജീവിതവുമായി കഥാപാത്രത്തെ ബന്ധിപ്പിക്കാനും ആരാധകര്‍ ശ്രമിച്ചിരുന്നു. കത്രീന-രണ്‍ബീര്‍ കപൂര്‍ പ്രണയമാണ് ആരാധകര്‍ സിനിമയുമായി കൂട്ടിവായിച്ചത്. താരം സ്വന്തം ജീവിതം ക്യാമറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. എന്നാല്‍ ഇതിനുള്ള മറുപടി കത്രീന തന്നെ പറയുകയാണ്.

അനുപം ചോപ്രയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ബബിതയ്ക്കും തനിക്കും കല്‍പ്പിക്കുന്ന സമാനതകളെക്കുറിച്ച് സംസാരിച്ചത്. ബബിതയുമായി തനിക്ക് യാതൊരു സമാനതയും ഇല്ലെന്നാണ് കത്രീനയുടെ വാക്കുകള്‍. ' എനിക്കറിയാം ആളുകള്‍ ഇങ്ങനെയൊരി കണക്ടിനെക്കുറിച്ച് ചിന്തിക്കുമെന്ന്. പക്ഷെ സിനിമ കണ്ടവര്‍ക്ക് എന്റെ രീതികളും ബബിതയുടേതും ഏറെ വ്യത്യസ്തമാണെന്ന് കൃത്യമായി മനസിലാകും. ബബിതയുടെ സ്വഭാവം പോലെയല്ല എന്റേത്. എന്നെസംബന്ധിച്ച് ബബിതയുടെ സംസാരരീതിയൊക്കെ വളരെ വിചിത്രമായാണ് തോന്നുക', കത്രീന പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അണിയറയിൽ ഒരുങ്ങിയത് 'കേരള സ്റ്റോറി'; കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല 'അമ്മ' ഭരിക്കേണ്ടത്'

വീക്കെൻഡിൽ വൈകിയുള്ള ഉറക്കം, ഭക്ഷണം! ഈ റൂട്ടീൻ മാറ്റം ആരോ​ഗ്യത്തെ എങ്ങനെ ബാധിക്കുന്നു, 'വീക്കെൻഡ് റീസെറ്റ്' ദോഷമാണോ?

'15 കോടി സംഭാവന കിട്ടും', ബിജെപി നേതാവിന്റെ വിഡിയോയുമായി മാല പാർവതി; 'അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും'

മെസ്സിയെയും അർജന്റീനയെയും വിറപ്പിച്ച ദ്വീപുരാഷ്ട്രം; തോറ്റിട്ടും ലോകം നെഞ്ചിലേറ്റിയ കാബോ വെര്‍ദെയുടെ ഹീറോയിക് പോരാട്ടം

പൊലീസ് ക്യാംപില്‍ ഇരുന്ന് മദ്യപാനം; പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ ഒരാള്‍ ഓടിരക്ഷപ്പെട്ടു, മൂന്ന് പൊലീസുകാർക്ക് സസ്‌പെന്‍ഷന്‍