Entertainment

സുജാത പാടി, അമ്മയായി ലെന; മാതൃദിനത്തിൽ ഉള്ളം തുളുമ്പുന്ന ആൽബവുമായി ധർമ്മജൻ (വിഡിയോ) 

അമ്മമാനസം എന്ന പേരിൽ ഹരി പി നായരും സംഘവും ചേർന്ന് ഒരുക്കിയ ആൽബം അമ്മമാർക്കുള്ള സമർപ്പണമാണ്

Author : സമകാലിക മലയാളം ഡെസ്ക്

'കുഞ്ഞിക്കാലടി ഒച്ച കേൾക്കുമ്പോൾ...' എന്ന് തുടങ്ങുന്ന ​ഗാനമാണ് മാതൃദിനത്തിൽ യൂട്യൂബിൽ വൈറലാകുന്നത്. അമ്മമാനസം എന്ന പേരിൽ ഹരി പി നായരും സംഘവും ചേർന്ന് ഒരുക്കിയ ആൽബം അമ്മമാർക്കുള്ള സമർപ്പണമാണ്. മലായാളികളുടെ പ്രിയ​ഗായിക സുജാത മോഹനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. 

നടി ലെനയാണ് ആൽബത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. അമ്മ, മുത്തശ്ശി എന്നീ കഥാപാത്രങ്ങളായാണ് ലെന എത്തുന്നത്. 
ബാല​ഗോപാൽ സം​ഗീതം നിർവഹിച്ചിരിക്കുന്ന പാട്ടിന്റെ  രചനയും സംവിധാനവും ഹരി പി നായരാണ്. നടൻ ധർമജൻ ബോൾഗാട്ടിയാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ