Entertainment

സുഡാനി ഫ്രം നൈജീരിയ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്  

സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മെയ് 14ന് ചിത്രം കാനില്‍ പ്രദര്‍ശിപ്പിക്കുക. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനും തിരകഥാകൃത്തുമായ സക്കറിയ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ഫേസ്ബുക്കിലൂടെയാണ് സക്കറിയ ഈ വാര്‍ത്ത പുറത്തുവിട്ടത്.

കേരളത്തിനകത്തും പുറത്തും ഒരുപോലെ സ്വീകരിക്കപ്പെട്ട ചിത്രം ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ഫുട്‌ബോള്‍ ഭ്രാന്തനായ മജീദ് ആയാണ് സൗബില്‍ ചിത്രത്തില്‍ എത്തിയത്. നൈജീരിയക്കാരനായ സാമുവേലും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തിയിരുന്നു. മലപ്പുറത്ത് നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ നൈജീരിയയില്‍ നിന്നു മലപ്പുറത്ത് എത്തിച്ച സുഡാനിയായാണ് സാമുവലിന്റെ കഥാപാത്രം. സാമുവല്‍ മൂലം മജീദിന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് സിനിമയുടെ ഇതിവൃത്തം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇമ്രാന്‍ ഖാന് ആശ്വാസം; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റണം; ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഓണം അടിച്ചു പൊളിക്കാം; ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍

ഓണമെത്താൻ ഒരാഴ്ച, 'ബെത്ലഹേം കുടുംബ യൂണിറ്റിന്' 4 ദിവസം മാത്രം; നിവിൻ പോളി-മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

'മുന്നിലുള്ളത് വെറും മാസങ്ങൾ മാത്രം...', കാൻസർ പോരാട്ടത്തെ കുറിച്ച് ജോർദൻ ബ്രുണോലി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 533 lottery result