Entertainment

സുഡുമോന്‍ വീണ്ടും മലയാളത്തിലേക്കെത്തുന്നു... ഇത്തവണ വില്ലന്‍ വേഷം!!!

പുതിയ ചിത്രത്തില്‍ സുഡുവിന് വില്ലന്‍ വേഷമാണെന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

സുഡാനി ഫ്രം നൈജീരിയ എന്ന ഒരേയൊരു ചിത്രം കൊണ്ട് മലയാളികല്‍ക്ക് ഏറെ പ്രിയങ്കനായി മാറിയ താരമാണ് സുഡുമോന്‍ എന്ന സാമുവല്‍ റോബിന്‍സണ്‍. മികച്ച അഭിനയം കൊണ്ട് ഈ ചെറുപ്പക്കാരന്‍ തിയേറ്ററില്‍ ആളുകളുടെ കണ്ണ് നനയിച്ച ഈ നൈജീരിയക്കാരന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. പുതിയ ചിത്രത്തില്‍ സുഡുവിന് വില്ലന്‍ വേഷമാണെന്നാണ് വിവരം.

കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രമൊരുക്കിയ പാര്‍ഥസാരഥിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പര്‍പ്പിള്‍ എന്ന് പേരിട്ട സിനിമയില്‍ വിഷ്ണു വിനയന്‍, വിഷ്!ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറിന മൈക്കിള്‍, നിഹാരിക തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതൊരു കാമ്പസ് ചിത്രമായിരിക്കുമെന്നാണ് സൂചന.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ ഒരു ഫുട്‌ബോള്‍ കളിക്കാരന്റെ വേഷത്തിലെത്തിയ സാമുവല്‍ റോബിന്‍സണിനെ പ്രേഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്നോട് വംശീയ വിവേചനം കാണിച്ചുവെന്നും, തനിക്ക് അര്‍ഹിക്കുന്ന വേദനം നല്‍കിയില്ലെന്നും സാമുവല്‍ പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് നിര്‍മ്മാതക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും തങ്ങളുടെ ഭാഗം വിശദീകരിച്ചിരുന്നുവെങ്കിലും, പിന്നീട് സാമുവലിന് പണം നല്‍കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമ്മ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് താല്‍ക്കാലിക വിലക്ക്: ശ്വേതയ്ക്ക് തുടരാമെന്നും കോടതി

'ചില പാരമ്പര്യങ്ങള്‍ കാലാതീതമാണ്, ക്ലാസ് മുറിയില്‍ പഠിക്കുന്നത് മാത്രമല്ല വിദ്യാഭ്യാസം'; വിഡിയോ പങ്കുവച്ച് രാജീവ് ചന്ദ്രശേഖര്‍

'ലഹരിക്കെതിരെ പോരാടും', സിബിഐ അന്വേഷണമില്ല, ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നീളും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജയ് ശ്രീരാമിന് മറുപടിയില്ല, ആപ്പിള്‍ സിരി 'ഹിന്ദുവിരുദ്ധ ജിഹാദി'; പ്രതിഷേധവുമായി വിഎച്ച്പി

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം