Entertainment

സുരാജിന്റെ ഭാര്യയായി മഞ്ജു വാര്യര്‍; എം മുകുന്ദന്റെ കഥ സിനിമയാകുന്നു

ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരാജിന്റെ നായികയായി മഞ്ജു എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. 2019 സുരാജിന് ഭാഗ്യവര്‍ഷമായിരുന്നു. സുരാജ് അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഈ ഭാഗ്യം 2020 ലും ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ് സുരാജ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ നായകനായി എത്തുകയാണ് താരം. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരാജിന്റെ നായികയായി മഞ്ജു എത്തുന്നത്. 

എഴുത്തുകാരന്‍ എം. മുകുന്ദന്‍ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സുരാജിന്റെ ഭാര്യയായാണ് മഞ്ജു എത്തുക. ഇതിന് മുന്‍പ് ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജുവിന്റെ നായകനായി സുരാജ് എത്തുന്നത് ആദ്യമായിട്ടാണ്. ഓട്ടോറിക്ഷ തൊഴിലാളിയായ സജീവന്റെയും ഭാര്യ രാധികയുടേയും കഥയാണ് ചെറുകഥയില്‍ പറയുന്നത്. 

അലസനായ സജീവന് പണിയെടുക്കാന്‍ മടിയാണ്. കടം വാങ്ങി ജീവിക്കുന്ന അയാളുടെ ജീവിതത്തിലേക്ക് രാധിക ഭാര്യയായി എത്തുകയാണ്. അതിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് കഥയില്‍ പറയുന്നത്. സജീവനില്‍ നിന്ന് രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാന്‍ തുടങ്ങുന്നിടത്താണ് കഥ അവസാനിക്കുന്നത്. സിനിമക്കായി കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മുകുന്ദന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ക്ലിന്റ് എന്ന ചിത്രത്തിന് ശേഷമുള്ള ഹരിഹരന്റെ ചിത്രമാണിത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ