Entertainment

സുശാന്തിന്റേത് കൊലപാതകമോ? മരണം പുനരാവിഷ്‌കരിക്കാന്‍ അന്വേഷണസംഘം; സിബിഐ നടന്റെ ഫ്‌ലാറ്റില്‍ 

നടന്റെ ജീവിതരീതികളെക്കുറിച്ച്‌ അടുപ്പമുള്ളവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഹരിക്കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷൗവിക്കും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്റയും ഇന്നലെ അറസ്റ്റിലായിരുന്നു. കേസില്‍ ചോദ്യം ചെയ്യല്‍ നേരിട്ടുകൊണ്ടിരിക്കുന്ന റിയയും അറസ്റ്റിലായേക്കും എന്നതരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇതിനിടയില്‍ സുശാന്ത് മരണം സംബന്ധിച്ച അന്വേഷണത്തില്‍ പുതിയ മാര്‍ഗ്ഗം തിരഞ്ഞെടുത്തിരിക്കുകയാണ് സിബിഐ സംഘം. 

നടന്റെ മരണം പുനരാവിഷ്‌കരിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യേഗസ്ഥര്‍. എയിംസ് ആശിപത്രിയിലെ ഡോക്ടര്‍മാര്‍, സുശാന്തിന്റെ സഹോദരി, നടനൊപ്പം ഫ്‌ലാറ്റില്‍ ഉണ്ടായിരുന്ന സിദ്ദാര്‍ത്ഥ് പദാനി എന്നിവരും വീട്ടില്‍ സഹായികളായി ഉണ്ടായിരുന്ന രണ്ടുപേരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബാന്ദ്രയിലെ വീട്ടില്‍ എത്തിയിട്ടുണ്ട്. നടന്റെ മരണം കൊലപാതം ആകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് അന്വേഷണത്തില്‍ ഇത്തരത്തിലൊരു മാര്‍ഗ്ഗം ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. 

നടന്റെ ജീവിതരീതികളെക്കുറിച്ചും അടുപ്പമുള്ളവരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചറിയുന്നുണ്ട്. ജൂണ്‍ 14-ാം തിയതി ബാന്ദ്രയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT