Entertainment

സൂപ്പര്‍ 30ക്ക് വേണ്ടി ഭാരം കുറച്ച് ബോളിവുഡ് സൂപ്പര്‍താരം: ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ തിരിച്ചറിയുമോ? 

Author : സമകാലിക മലയാളം ഡെസ്ക്

ണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതകഥ പറയുന്ന സൂപ്പര്‍ 30 എന്ന ചിത്രത്തിന് വേണ്ടി ഹൃതിക് റോഷന്‍ നടത്തിയിരിക്കുന്ന ഈ മേക്കോവര്‍ ആരെയും അമ്പരിപ്പിക്കും. ചിത്രങ്ങളില്‍ കാണുന്നത് താരം തന്നെയാണോ എന്ന അതിശയത്തിലാണ് ആരാധകര്‍. മുമ്പ് പല കഥാപാത്രങ്ങള്‍ക്കുവേണ്ടിയും കഠിനമായ ശാരീരിക മാറ്റങ്ങള്‍ക്ക് വിദ്ധേയനായിട്ടുള്ള താരം ഒരിക്കല്‍കൂടി അത് ആവര്‍ത്തിച്ചിരിക്കുകയാണ്. സൂപ്പര്‍ 30ക്ക് വേണ്ടി ശരീരഭാരം കാര്യമായി കുറച്ച ഹൃതിക്കിന്റെ ഈ ചിത്രം കണ്ടാല്‍ താരത്തെ തിരിച്ചറിയുക തന്നെ പ്രയാസമാണ്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രം കണ്ടാണ് ആരാധകരുടെ അമ്പരപ്പും. 

സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം വാരനാസിയില്‍ പൂര്‍ത്തിയാക്കിയ താരം രൂപത്തിലും ഭാവത്തിലും പൂര്‍ണ്ണമായും ആനന്ദ് കുമാറായി മാറിയെന്നതിന് ചിത്രങ്ങള്‍ തന്നെ തെളിവ്. ഐഐടിയില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന പട്‌നയിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി സൂപ്പര്‍ 30 എന്ന പദ്ധതി ആരംഭിച്ച വ്യക്തിയാണ് ആനന്ദ് കുമാര്‍. ഈ പദ്ധതി വഴി വര്‍ഷം തോറും പാവപ്പെട്ട കുടുംബത്തില്‍ നിന്നും തിരഞ്ഞെടുക്കുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി-ജെഇഇ തുടങ്ങിയ എന്‍ട്രന്‍സ് പരീക്ഷകള്‍ നേരിടാനുള്ള സൗജന്യ ട്യൂഷന്‍ നല്‍കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. കഴിഞ്ഞ 15വര്‍ഷത്തോളമായി ആനന്ദ് നടത്തിവരുന്ന ഈ പ്രവര്‍ത്തനമാണ് ഹൃതികിന്റെ കഥാപാത്രം അവതരിപ്പിച്ചുകാണിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT