Entertainment

സെക്‌സി ചേര്‍ത്ത് അമ്മയുടെയോ ഭാര്യയുടെയോ പേര് സിനിമയ്ക്കിടാന്‍ പറഞ്ഞവര്‍ക്ക് സനല്‍കുമാറിന്റെ മറുപടി 

തന്റെ ഫേസ്ബുക് പേജിലൂടെയാണ് സനല്‍ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ അവസാനിക്കുന്നില്ല. സിനിമയ്ക്ക് സനല്‍നല്‍കിയിരുന്ന സെക്‌സി ദുര്‍ഗ എന്ന പേര് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. സെക്‌സി എന്ന്‌ ചേര്‍ത്ത് സനലിന്റെ അമ്മയുടെയും ഭാര്യയുടെയും പേര് സിനിമയ്ക്കിടെന്ന്‌ പറഞ്ഞ പ്രതിഷേധകാര്‍ക്ക് മറുപടിയുമായി സംവിധായകന്‍ തന്നെ രംഗത്തെത്തി. 

'എന്റെ അമ്മയുടെയും ഭാര്യയുടെയും പേര് സെക്‌സിയോടൊപ്പം ചേര്‍ത്ത് ചിത്രത്തിനിടാന്‍ പറയുന്നവരോട് എനിക്ക് സഹതാപം തോന്നുന്നു. തന്റെ അമ്മയുടെ പേര് സരസ്വതി എന്നും ഭാര്യയുടെ പേര് പാര്‍വതിയും എന്നുമാണ് ഈ പേരുകള്‍ ഞാന്‍ ചിത്രത്തിനിട്ടാല്‍ നിങ്ങള്‍ സഹിക്കുമോ? ', ഇതായിരുന്നു സംവിധായകന്റെ മറുപടി. തന്റെ ഫേസ്ബുക് പേജിലൂടെയാണ് സനല്‍ ഈ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം