Entertainment

'സെക്കന്റ് ഷോ കഴിഞ്ഞ വര്‍ഷം ഇറങ്ങിയതുപോലെ, തന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ'; സിനിമയിലെ ആറ് വര്‍ഷങ്ങള്‍ ഓര്‍ത്തെടുത്ത് ദുല്‍ഖര്‍

സെക്കന്റ് ഷോ മുതല്‍ സോളോ വരേയുള്ള ചിത്രങ്ങളില്‍ വ്യത്യസ്തത നിറച്ച കഥാപാത്രങ്ങളുമായി താരം ആരാധകരെ ത്രസിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സെക്കന്റ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ മലയാളം സിനിമാലോകത്തേക്ക് എത്തിയിട്ട് ഇന്നേക്ക് ആറ് വര്‍ഷം. മമ്മൂട്ടിയുടെ മകനായി വന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും മൂല്യമുള്ള യുവനടനായി വളര്‍ന്നിരിക്കുകയാണ് ഡിക്യു. ഈ ആറ് വര്‍ഷം ദുല്‍ഖറിന്റെ വളര്‍ച്ചയുടെ കാലഘട്ടമായിരുന്നു. സെക്കന്റ് ഷോ മുതല്‍ സോളോ വരേയുള്ള ചിത്രങ്ങളില്‍ വ്യത്യസ്തത നിറച്ച കഥാപാത്രങ്ങളുമായി താരം ആരാധകരെ ത്രസിപ്പിച്ചു.  

ആറ് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ദുല്‍ഖറിന്റെ മുഖം തിരശീലയില്‍ തെളിയുന്നത്. ശ്രീനാഥ് രാജേന്ദ്രന്റെ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ഇത്. എന്നാല്‍ ആറ് വര്‍ഷമായി താന്‍ സിനിമയിലുണ്ടെന്ന് വിശ്വസിക്കാന്‍ ദുല്‍ഖറിനായിട്ടില്ല. കഴിഞ്ഞ ആറ് വര്‍ഷത്തെ തന്റെ അഭിനയ ജീവിതത്തെ ഓര്‍ത്തെടുത്തുകൊണ്ടുള്ള ഡിക്യുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലെ വാക്കുകളില്‍ ഈ അത്ഭുതം നിറഞ്ഞു നില്‍ക്കുന്നുണ്ട്. സെക്കന്റ് ഷോ കഴിഞ്ഞ വര്‍ഷം ഇറങ്ങിയതുപോലെയാണ് തോന്നുന്നതെന്നാണ് താരം പറയുന്നത്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ സിനിമ തന്നില്‍ വരുത്തിയ മാറ്റങ്ങളും പഠിച്ച പാഠങ്ങളും കണ്ടുമുട്ടിയ ആളുകളുമെല്ലാം അഭിനയിച്ച സിനിമകളുമെല്ലാം ഓര്‍ത്തെടുക്കുകയാണ് ദുല്‍ഖര്‍. ഒരോ ചിത്രങ്ങളും ഒരോ പാഠമാണ്. കരിയറിലെ ഉയര്‍ച്ചയും താഴ്ച്ചയും തന്നെ ബാധിക്കാറെയില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. എന്റെ കരിയറിലെ താഴ്ചകളും എന്റേതുമാത്രമാണ്. ഇനി വരുന്ന ആറു വര്‍ഷങ്ങളില്‍ ഇതിലും കൂടുതല്‍ മനോഹരമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ദുല്‍ഖര്‍ പറഞ്ഞു. എന്റെ യാത്ര ഞാന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നാണ് വിശ്വസിക്കുന്നത്. കൂടെ നിന്നവര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ഫേയ്‌സ്ബുക്ക് കുറിപ്പില്‍ ദുല്‍ഖര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ