Entertainment

സെക്‌സി ദുര്‍ഗയെ എസ് ദുര്‍ഗയാക്കി സംവിധായകന്‍

പേര് മാറ്റാതെ റിലീസ് നടത്താനാവില്ലെന്ന നിലപാടില്‍ സെന്‍സര്‍ ബോര്‍ഡ് ഉറച്ച് നിന്നപ്പോഴാണ് സംവിധായകന്‍ പേര് മാറ്റിയത്.

സമകാലിക മലയാളം ഡെസ്ക്

ഏരെ നാളത്തെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം സെക്‌സി ദുര്‍ഗയ്ക്ക് റിലീസിങ് അനുമതി. പക്ഷേ പേരില്‍ ചെറിയൊരു വ്യത്യാസം വരുത്തി. സെക്‌സി ദുര്‍ഗയെന്നത് എസ് ദുര്‍ഗ എന്നാണ് മാറ്റിയത്. പേര് മാറ്റാതെ റിലീസ് നടത്താനാവില്ലെന്ന നിലപാടില്‍ സെന്‍സര്‍ ബോര്‍ഡ് ഉറച്ച് നിന്നപ്പോഴാണ് സംവിധായകന്‍ പേര് മാറ്റിയത്.

ഇതിനുപുറമെ ചിത്രത്തിലെ 21 ഇടങ്ങളില്‍ ബിപ്പ് ശബ്ദം നല്‍കി ഡയലോഗ് നിശബ്ദമാക്കിയിട്ടുണ്ട്. മതവികാരം വ്രണപ്പെടാതിരിക്കാനാണ് ചിത്രത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. 

ചിത്രം റിലീസ് ചെയ്യുമ്പോള്‍ മാത്രമേ കട്ട് ചെയ്യുകയുള്ളു. ഓണ്‍ലൈനില്‍ റിലീസ് ചെയ്യുമ്പോള്‍ യാതൊരുവിധത്തിലുള്ള സെന്‍സറിങ്ങും ഉണ്ടാകില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍ സംവിധായകന്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT