Entertainment

സൈബറിടത്തെ തീപിടിപ്പിച്ച് ടൊവിനോയുടെ പുതിയ ചിത്രം; ഫ്രിഡ്‌ജിൽ കേറ്റണോയെന്ന് അജു വർ​ഗീസ്; വിഡിയോ

ആരാധകരെ മാത്രമല്ല തന്റെ സഹതാരങ്ങളേയും ഞെട്ടിച്ചിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

യുവതാരം ടൊവിനോ തോമസിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയെ തീ പിടിപ്പിക്കുന്നത്. മസിൽ ബോഡിയുമായി അസാധ്യ ലുക്കിലാണ് താരം എത്തുന്നത്. ആരാധകരെ മാത്രമല്ല തന്റെ സഹതാരങ്ങളേയും ഞെട്ടിച്ചിരിക്കുകയാണ് താരം. മസിൽ പെരുപ്പിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ടൊവിനോയുടെ കൈകളിലേയും തോളിലേയും നെഞ്ചിലേയും മസിൽസ് വ്യക്തമാകുന്ന രീതിയിലുള്ളതാണ് ചിത്രങ്ങൾ.

തന്റെ വർക്കൗട്ട് വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ അർപ്പണബോധത്തെ പ്രശംസിച്ച് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്. അമേരിക്കൻ നടൻ ജാസൺ മോമോയെ പോലെയുണ്ടെന്നായിരുന്നു ചിലരുടെ അഭിപ്രായം. അച്ഛന്റെ വർക്കൗട്ട് വിഡിയോ കാണാൻ താൽപ്പര്യമുണ്ടെന്നും ആരാധകർ കമന്റ് ചെയ്തു. 

അതിനിടെ ടൊവിനോയെ പ്രശംസിച്ചുകൊണ്ട് നടൻ അജു വർ​ഗീസും എത്തി. എന്റെ പൊന്നളിയാ നമിച്ചു. അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും....ഫ്രിഡ്‌ജിൽ കേറ്റണോ?? അഞ്ചാം പാതിരാ.JPG- എന്നാണ് ടോവിനോയുടെ ഫോട്ടോ ഷെയർ ചെയ്ത് താരം കുറിച്ചത്. അജുവിനെ സമാധാനിപ്പിക്കാനായി മോർഫ് ചെയ്ത ചിത്രങ്ങളുമായാണ് ആരാധകർ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഗ്യാസ് ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ബാങ്ക് വിവരങ്ങളടക്കം ചോര്‍ത്തും, പൊലീസ് മുന്നറിയിപ്പ്

ബിജെപിയുടെ പ്രതീക്ഷ, മുഖം രക്ഷിക്കാന്‍ യുഡിഎഫ്; കരുത്ത് തുടരാന്‍ എല്‍ഡിഎഫ്

കടുത്ത വേനലില്‍ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാം; മാര്‍ഗനിര്‍ദേശവുമായി മില്‍മ

നോർക്കയുടെ IELTS ഓഫ്‌ലൈൻ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം,കിക്മയിലും കിറ്റ്സിലും എംബിഎ പ്രവേശന നടപടികൾ ആരംഭിച്ചു

SCROLL FOR NEXT