Entertainment

'സോനു നി​ഗത്തിന് അബു സലിമുമായി ബന്ധം, അന്വേഷണം വേണം'; ആരോപണവുമായി നടി

താരത്തിന്റെ ഭര്‍ത്താവും എന്റര്‍ട്ടെയ്ന്‍മെന്റ് ഭീമന്‍ ടി സീരീസിന്റെ തലവനുമായ ഭൂഷന്‍ കുമാറിനെതിരെ സോനു നിഗത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് വിമര്‍ശനം

Author : സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് ഗായകന്‍ സോനു നിഗത്തിനെതിരെ ഗുരുതര ആരോപണവുമായി സംവിധായികയും നടിയുമായ ദിവ്യ ഖോസ്ലാ കുമാര്‍. സോനു നിഗത്തിന് ഗുണ്ടാത്തലവന്‍ അബു സലിമുമായി ബന്ധമുണ്ടെന്നാണ് ദിവ്യ ആരോപിക്കുന്നത്. താരത്തിന്റെ ഭര്‍ത്താവും എന്റര്‍ട്ടെയ്ന്‍മെന്റ് ഭീമന്‍ ടി സീരീസിന്റെ തലവനുമായ ഭൂഷന്‍ കുമാറിനെതിരെ സോനു നിഗത്തിന്റെ പ്രതികരണത്തിന് പിന്നാലെയാണ് വിമര്‍ശനം.

സംഗീതരംഗത്ത് അധികം വൈകാതെ ഒരു ആത്മഹത്യ നിങ്ങള്‍ കേള്‍ക്കുമെന്ന് പറഞ്ഞുകൊണ്ട് സോനു നിഗം വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സംഗീതരംഗം ഭരിക്കുന്ന രണ്ട് മാഫിയകളെക്കുറിച്ചാണ് പറഞ്ഞത്. ടീ സീരിസിനെയാണ് സോനും ഇതിലൂടെ ലക്ഷ്യം വെച്ചത്. കൂടാതെ ഭൂഷന്‍ ഒരിക്കല്‍ തന്നെവന്ന് കണ്ട് അബു സലിമില്‍ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ചുവെന്നും സോനു നിഗം പറഞ്ഞിരുന്നു. അബു സലിമിം സോനു നിഗവും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ദിവ്യ പറയുന്നത്. അതിനാല്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സോനു നന്ദിയില്ലാത്തവനാണെന്നും ദിവ്യ ആരോപിച്ചു. ടി സീരീസിന്റെ സ്ഥാപകനും ഭൂഷന്റെ പിതാവുമായ ഗുല്‍ഷന്‍ കുമാറിന്റെ മരണത്തിനു പിന്നാലെ കമ്പനി തകരുമെന്ന് വിചാരിച്ച് സോനു മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു. 18കാരനായ ഭൂഷനെ പിന്തുണയ്ക്കാനോ പ്രതിസന്ധിഘട്ടത്തില്‍ കമ്പനിക്കൊപ്പം നില്‍ക്കാനോ തയാറായില്ലെന്നും  ദിവ്യ കൂട്ടിച്ചേര്‍ത്തു. കുറച്ചു ദിവസങ്ങളായി ടി സീരിസിനും ഭുഷന്‍ കുമാറിനുമെതിരെ സോനു നിഗം കാമ്പെയിന്‍ നടത്തുകയാണെന്നും ദിവ്യ ആരോപിച്ചു.

പുതുമുഖങ്ങള്‍ക്ക് കമ്പനി അവസരം കൊടുക്കുന്നില്ലെന്നും സോനു ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്ന ആയിരക്കണക്കിന് പേരും ഇന്റസ്ട്രിയുടെ പുറത്തുനിന്നുള്ളവരാണെന്നും മറ്റ് പ്രമുഖരുമായി ബന്ധമില്ലെന്നും ദിവ്യ വ്യക്തമാക്കി. കൂടാതെ നിരവധി പേര്‍ക്ക് തങ്ങള്‍ അവസരം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. നേഹ കക്കര്‍, രാഹുല്‍ പ്രീത് സിങ്, ഹിമാന്‍ഷ് കൊഹ് ലി തുടങ്ങിയവരെയെല്ലാം സിനിമയിലേക്ക് കൊണ്ടുവന്നത് താനാണെന്നും ദിവ്യ പറഞ്ഞു. സംഗീത രംഗത്തെ വലിയ താരമായിരുന്ന സോനു നിഗം എത്രപേര്‍ക്ക് അവസരം നല്‍കിയെന്ന് വ്യക്തമാക്കാനും അവര്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ റാം ലീലയില്‍ അഞ്ചു രൂപയ്ക്ക് പാട്ടു പാടുകയായിരുന്ന സോനു നിഗത്തിന്റെ കഴിവു കണ്ട് താരമാക്കിയത് ഗുല്‍ഷന്‍ കുമാറാണെന്നും എന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്തതെന്നും ദിവ്യ ചോദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു