Entertainment

സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി ശ്രിയ ശരണിന്റെ ഹോട്ട് ചിത്രങ്ങള്‍

ചുവന്ന ടു പീസ് വസ്ത്രമണിഞ്ഞ് കടലില്‍ നീന്തുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഗ്ലാമറസ് വേഷങ്ങളും നായികാ പ്രാധാന്യമുള്ള വേഷങ്ങളുമെല്ലാം ഒരുപോലെ ഇണങ്ങുന്ന താരമാണ് തെന്നിന്ത്യന്‍ പ്രേഷകര്‍ക്ക് പ്രിയങ്കരിയായ ശ്രിയ ശരണ്‍. ശ്രിയയുടെ കടലിനടിയിലെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചുവന്ന ടു പീസ് വസ്ത്രമണിഞ്ഞ് കടലില്‍ നീന്തുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കടലിനടിയിലുള്ള വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബിക്കിനിയും ടൂ പീസുമണിഞ്ഞുള്ള ഫോട്ടോ ഷൂട്ടൊന്നും പുതുമയുള്ള കാര്യമല്ലെങ്കിലും കടലിനടിയിലാകുമ്പോള്‍ ഈ ഫോട്ടോ ഷൂട്ട് ഏറെ വ്യത്യസ്തമാണ്. വളരെ കരുത്തുറ്റതും ശാന്തവുമായിരുന്നു ശ്രിയയുടെ ചിത്രങ്ങള്‍. ഫോട്ടോഗ്രഫറായ അനൂപിന് നന്ദി പറഞ്ഞ് കൊണ്ട് ശ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ എഴുതി- 'ഞാനിത് ചെയ്‌തെന്ന് എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല' 

കടലും സാഹിസികതയും ഇഷ്ടപ്പെടുന്നവര്‍ക്കായി താന്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. ഏതായാലും ശ്രിയയുടെ ആരാധകരുടെയെല്ലാം കണ്ണ് തള്ളിയിരിക്കുകയാണ് ഈ ചത്രങ്ങള്‍ കണ്ടിട്ട്. സിനിമയിലെ തിരക്കുകള്‍ക്കിടയിലും സാഹസിക പ്രകടനങ്ങള്‍ക്കായി സമയം കണ്ടെത്താനാകും ശ്രിയയ്‌ക്കെന്ന് ഈ ഫോട്ടോഷൂട്ടിലൂടെ വ്യക്തമാണ്. ഏതായാലും താരത്തിന്റെ ചിത്രങ്ങള്‍ കാണാം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം