Entertainment

ടിക് ടോക്കും ട്വിറ്ററുമടക്കം വേണ്ടെന്നുവയ്ക്കുന്നു, സോഷ്യൽ മീഡിയയോട് വിട ; തൃഷ

സോഷ്യൽ മീഡിയയോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്‌ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്ന സിനിമാതാരങ്ങളിൽ ഒരാളാണ് നടി തൃഷ. എന്നാലിപ്പോൾ സോഷ്യൽ മീഡിയയോട് വിടപറയുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകാണ് താരം. താൽക്കാലികമായൊരു ബ്രേക്ക് എടുക്കുകയാണെന്നും ഉടൻ തിരിച്ചുവരുമെന്നുമാണ് തൃഷ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാം, ട്വിറ്റർ, ടിക് ടോക്ക് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ ഏറെ സജീവമായിരുന്നു തൃഷ. എന്നാലിപ്പോൾ ഡിജിറ്റൽ ബ്രേക്കിന്റെ സമയമാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഈ തീരുമാനം. താൻ ഡിജിറ്റൽ ഡിറ്റോക്‌സിൽ പോകുന്നതിന് പിന്നിൽ പ്രത്യേക കാരണങ്ങളൊന്നുമില്ലെന്നും തൃഷ വ്യക്തമാക്കി. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാവരും വീടുകളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നും നടി ആരാധകരെ ഓർമ്മിപ്പിച്ചു.

‘വിണ്ണെത്താണ്ടി വരുവായ’ എന്ന ചിത്രത്തിന്റെ തുടർച്ചയായി ലോക്ക്ഡൗൺകാലത്ത് ഗൗതം മേനോൻ ഒരുക്കിയ ‘കാർത്തിക് ഡയൽ സെയ്ത യെന്നി’ൽ ആണ് ഒടുവിൽ പ്രേക്ഷകർ തൃഷയെ കണ്ടത്. 12 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രത്തിൽ തൃഷയ്ക്ക് ഒപ്പം ചിമ്പുവും അഭിനയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

SCROLL FOR NEXT