Entertainment

സ്‌കൂള്‍ കഥ പ്രമേയമാക്കി സിനിമ, ഓഡീഷന്‍ കണ്ണൂരിൽ; ഉണ്ണി മുകുന്ദൻ ചിത്രത്തിന് പുതുമുഖങ്ങളെ തേടുന്നെന്ന് വ്യാജ സന്ദേശം 

ചന്ദ്രന്‍ എന്നയാള്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്കാണ് ക്ഷണം

Author : സമകാലിക മലയാളം ഡെസ്ക്

ഉണ്ണി മുകുന്ദനും ആത്മീയയും പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ട് വ്യാജസന്ദേശം പ്രചരിക്കുന്നു. സ്‌കൂള്‍ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നും പ്രധാന കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന കുട്ടികളെയാണ് ആവശ്യമെന്നുമാണ് പറയുന്നത്. 

”ഉണ്ണി മുകുന്ദന്‍-ആത്മീയ ജോഡിയുടെ ചിത്രീകരണം തുടങ്ങാന്‍ ഇരിക്കുന്ന ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു…കുട്ടികള്‍ക്കും അവസരം ഉണ്ടു ..ഇടുക്കി ലോക്കേഷന്‍..വാട്ട്‌സ്ആപ് 8943316392”, എന്നാണ് വ്യാജ സന്ദേശം. നമ്പറിൽ ബന്ധപ്പെട്ടാൽ  രാജേഷ് എന്നു പരിചയപ്പെടുത്തുന്ന ആളാണ് ഫോൺ എടുക്കുന്നത്. ചന്ദ്രന്‍ എന്നയാള്‍ സംവിധാനം ചെയ്യുന്ന സിനിമയിലേക്കാണ് ക്ഷണം എന്നാണ് ഇയാൾ അറിയിക്കുന്നത്. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഓഡിഷന്‍ പിന്നീട് നടത്തുമെന്നാണ് ഇവർ പറയുന്നത്. കണ്ണൂരിൽ വച്ചാണ് ഓഡിഷൻ നടക്കുക എന്നും അറിയിക്കുന്നു. എന്നാൽ സന്ദേശം വ്യാജമാണെന്നാണ് ഉണ്ണി മുകുന്ദന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'

മഞ്ഞളിലെ കുർക്കുമിൻ എന്താണ്? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യും?

'സ്റ്റാര്‍ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്‌കിന് മറുപടിയുമായി റിലയന്‍സ്

'ചിലര്‍ക്ക് സമരം ചെയ്യണം, ചിലര്‍ക്ക് കടല വിൽക്കണം...'; സിജെപി സമരത്തില്‍ സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ