Entertainment

സ്തനങ്ങള്‍ 'ദാനം' ചെയ്യാനൊരുങ്ങി രാഖി സാവന്ത്; ഞെട്ടിത്തരിച്ച് സമൂഹമാധ്യമങ്ങള്‍ (വീഡിയോ) 

'ഐശ്വര്യ റായ് കണ്ണുകളല്ലേ ദാനം ചെയ്യുന്നത് , ഞാനിതാ മുലകള്‍ ദാനം ചെയ്യാനൊരുങ്ങുകയാണ്' എന്നാണ് രാഖി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

വാര്‍ത്തകളില്‍ ഇടം പിടിക്കേണ്ടതെങ്ങനെയെന്ന് രാഖി സാവന്തിനോളം അറിയാവുന്ന മറ്റൊരു സെലിബ്രിറ്റിയുമുണ്ടാവില്ല. മുപ്പത്തിയൊന്‍പതാം വയസില്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയ പ്രഖ്യാപനമാണ് ബോളിവുഡിലെ മുന്‍ ഹോട്ട്‌ഗേളായ രാഖി നടത്തിയത്. 

'ഐശ്വര്യ റായ് കണ്ണുകളല്ലേ ദാനം ചെയ്യുന്നത് , ഞാനിതാ മുലകള്‍ ദാനം ചെയ്യാനൊരുങ്ങുകയാണ്' എന്നാണ് രാഖി ഇന്‍സ്റ്റഗ്രാമിലെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയത്. അവയവദാനത്തിന്റെ മാഹാത്മ്യത്തെ കുറിച്ചും വീഡിയോയില്‍ അവര്‍ വാചാലയാവുന്നുണ്ട്. 

'ചിലര്‍ കിഡ്‌നി ദാനം ചെയ്യുന്നു, മറ്റു ചിലര്‍ മുടി നല്‍കുന്നു, എനിക്ക് ദാനം ചെയ്യാനുള്ളത് ഈ സ്തനങ്ങളാണ് എന്നും അവര്‍ വീഡിയോയില്‍ പറയുന്നു. വീഡിയോയ്‌ക്കൊടുവില്‍  ' ഇതാര്‍ക്കാണ് കിട്ടുന്നതെന്ന് നോക്കാം' എന്ന സ്ഥിരം രാഖി നമ്പര്‍ ഇറക്കാനും മറന്നില്ല. സ്തനാര്‍ബുദം ബാധിച്ച സ്ത്രീകള്‍ക്ക് തന്റെ ഈ തീരുമാനം വളരെ ആശ്വാസം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അവയവദാനം എന്നൊക്കെ പറഞ്ഞ് അവസാനം നിലവാരമില്ലാത്ത പരിപാടിയാണ് കാണിച്ചതെന്ന് ആരാധകര്‍ ഇന്‍സ്റ്റ വീഡിയോയില്‍ കമന്റുമിട്ടി്ട്ടുണ്ട്.  ഇന്‍സ്റ്റഗ്രാമില്‍ മാത്രം പത്ത് ലക്ഷത്തിലേറെപ്പേരാണ് വീഡിയോ ഇതിനകം കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍