Entertainment

സ്ത്രീകളുടെ മാസമുറയെക്കുറിച്ച് പറയുന്ന ചിത്രം- പാഡ്മാന്‍; ട്രെയിലര്‍ കാണാം

സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍ ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

അക്ഷയ് കുമാര്‍ നായകനായെത്തുന്ന പാഡ്മാന്‍ എന്ന ബോളിവുഡ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങി. #PadmanTrailer എന്ന ഹാഷ് ടാഗോടെ അക്ഷയ് കുമാര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ട്രെയിലര്‍ പങ്കുവെച്ചിട്ടുണ്ട്. ചലച്ചിത്രലോകം ഏക പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. 

സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര്‍ ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. രാധിക ആപ്‌തേയും സോനം കപൂറുമാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിഥി വേഷത്തില്‍ അമിതാഭ് ബച്ചനും എത്തുന്നുണ്ട്. ബച്ചന്റെ ശബ്ദത്തോടെയാണ് പാഡ്മാന്റെ ട്രെയിലര്‍ ആരംഭിയ്ക്കുന്നത്. 

സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് കണ്ടുപിടുത്തം നടത്തിയാണ് മുരുഗാനന്ദന്‍ ശ്രദ്ധനേടുന്നത്. 

അമേരിക്കയ്ക്ക് സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, സ്‌പൈഡര്‍ മാന്‍ എന്നിവരൊക്കെയുണ്ട്. അതുപോലെ ഇന്ത്യയ്ക്ക് പാഡ്മാന്‍ ഉണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത് തന്നെ. രണ്ട് മിനിറ്റ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള രസകരമായ ടീസര്‍ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

SCROLL FOR NEXT