Entertainment

സ്ത്രീയുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന വരികള്‍ പുരുഷന്‍ പാടുന്നത് എന്തിന്?; യുഗ്മഗാനത്തില്‍ സ്ത്രീയെ അവഗണിക്കുന്നതായി നീതി മോഹന്‍ 

സിനിമയില്‍ യുഗ്മഗാനത്തില്‍ സ്ത്രീകളെ അവഗണിക്കുന്നതായി പ്രമുഖ ഗായിക നീതി മോഹന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമയില്‍ യുഗ്മഗാനത്തില്‍ സ്ത്രീകളെ അവഗണിക്കുന്നതായി പ്രമുഖ ഗായിക നീതി മോഹന്‍. യുഗ്മഗാനത്തില്‍ സ്ത്രീകള്‍ക്ക് കുറച്ച് വരികള്‍ മാത്രമാണ് പാടാന്‍ ലഭിക്കുന്നതെന്ന തോന്നലുണ്ടായിട്ടുണ്ട്. പാട്ടില്‍ സ്ത്രീകളുടെ ഭാഗം വിവരിക്കുമ്പോള്‍ പോലും പുരുഷന് പ്രാധാന്യം നല്‍കുന്നത് എന്തിനാണ് എന്ന് ചിന്തിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2003ലാണ്  ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നീതി മോഹന്‍ തുടക്കമിടുന്നത്. കഴിഞ്ഞവര്‍ഷമാണ് യുഗ്മഗാനത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കുറച്ച് വരികള്‍ മാത്രമേ ലഭിക്കുന്നുളളുവെന്ന തോന്നല്‍ ശക്തമായത്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ മാറ്റം കണ്ടുതുടങ്ങി. ഈ വര്‍ഷം തനിക്ക് ഇത്തരത്തിലുളള അനുഭവം ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.

കലങ്ക് എന്ന ചിത്രത്തിലെ ഫസ്റ്റ് ക്ലാസ് എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഗായികയുടെ റോള്‍ പരിമിതമായിരുന്നു. ഇത് പുരുഷനെ പ്രകീര്‍ത്തിക്കുന്ന ഗാനമായതുകൊണ്ട് ഇതില്‍ കുഴപ്പമില്ല. ഭാരത് എന്ന ചിത്രത്തിലെ ഒരു ഗാനത്തിലും തനിക്ക് നിര്‍ണായക റോളുണ്ടായിരുന്നു. എന്നാല്‍ ഒരു സ്ത്രീ തന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഗാനത്തിലെ വരികള്‍ ഒരു പുരുഷനാണ് പാടിയത്. ഇത് എന്തിനാണെന്ന് നീതി മോഹന്‍ ചോദിക്കുന്നു. 

ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം ഒാരോ സന്ദര്‍ഭം അനുസരിച്ചാണ്. എന്നാല്‍ ഒരു സ്ത്രീ പാടേണ്ട സ്ഥാനത്ത് എന്തിനാണ് ഒരു പുരുഷനെ തെരഞ്ഞെടുക്കുന്നതെന്നും നീതി മോഹന്‍ ആശങ്കപ്പെടുന്നു. ഗാനത്തിന്റെ വരികളും അതിന്റെ ദൈര്‍ഘ്യവും നോക്കിയല്ല താന്‍ പാട്ടുപാടാറ്. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണെന്നും നീതി മോഹന്‍ പറയുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം