Entertainment

സ്റ്റൈലന്‍ പടം പങ്കുവെച്ച് ലാല്‍; ആരാധകരുടെ ഞെട്ടല്‍ മാറുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഹന്‍ലാലിന്റെ പുതിയ ഗെറ്റപ്പാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോഴും പ്രധാന ചര്‍ച്ചാ വിഷയം. ഒടിയന്‍ സിനിമയ്ക്ക് വേണ്ടി മീശ കളഞ്ഞ് ശരീരം മെലിഞ്ഞെത്തിയ മോഹന്‍ലാലിനെ കണ്ട് ആരാധകടക്കം അന്തംവിട്ടതിന് പിന്നാലെയാണ് പുതിയ ലുക്ക് കണ്ട് ആരാധകര്‍ ഞെട്ടിയത്. മീശയും താടിയും വെച്ചാണ് ലാലേട്ടന്‍ പുതിയ ഗെറ്റപ്പില്‍ എത്തിയത്. 

സോഷ്യല്‍ മീഡിയയില്‍ ലാലിന്റെ ഒടിയന്‍ ലുക്ക് വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. കൊച്ചിയില്‍ ഒരു മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ലാലിന്റെ പുതിയ ലുക്ക് ആരാധകര്‍ കണ്ടത്. ലാലിനെ കാണാന്‍ അന്ന് വലിയ ജനക്കൂട്ടം തന്നെ കൊച്ചിയില്‍ എത്തിയിരുന്നു.

മമ്മൂട്ടിയുടെ വിട്ടീല്‍ കുടുംബസമേതം മോഹന്‍ലാല്‍ എത്തിയപ്പോഴാണ് പുതിയ ലുക്ക് പുറത്ത് വന്നത്. ഇപ്പോള്‍ ഒടിയന്‍  ലുക്കൊക്കെ മാറ്റിയാണ് ലാലേട്ടന്റെ നടപ്പ്. സ്‌പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെയാണ് ലാല്‍ രൂപമാറ്റിയതെന്നാണ് ചിലരുടെ പ്രചാരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ