Entertainment

സ്വിം സ്യൂട്ടില്‍ സ്റ്റേജില്‍ തെന്നിവീണ് മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥികള്‍; വിഡിയോ വൈറല്‍

ഇരുവരും വീഴുന്നതിന്റെ വിഡിയോ വൈറലായതോടെ സംഘാടകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മിസ് യൂണിവേഴ്‌സ് മത്സരത്തിനിടെ സ്റ്റേജില്‍ തെന്നിവീണ് മത്സരാര്‍ത്ഥികള്‍. സ്വിം സ്യൂട്ട് റൗണ്ടിലാണ് രണ്ട് മത്സരാര്‍ത്ഥികള്‍ തെന്നിവീണത്. കൂടാതെ നിരവധി മത്സരാര്‍ത്ഥികള്‍ക്കും കാറ്റ് വാക്കിനിടെ ബാലന്‍സ് നഷ്ടപ്പെട്ടു. മിസ് ഫ്രാന്‍സ്, മിസ് മലേഷ്യ സുന്ദരികളാണ് നനഞ്ഞ സ്റ്റേജില്‍ തെന്നിവീണത്. ഇരുവരും വീഴുന്നതിന്റെ വിഡിയോ വൈറലായതോടെ സംഘാടകര്‍ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. 

ഞായറാഴ്ച അറ്റ്‌ലാന്‍ഡയിലെ ജോര്‍ജിയയിലായിരുന്നു മത്സരം. പ്രാഥമിക സ്വിം സ്യൂട്ട് മത്സരത്തിനിടെയായിരുന്നു സംഭവം. എന്നാല്‍ ആര്‍ക്കും പരുക്കുപറ്റിയില്ല. മിസ് ഫ്രാന്‍സ് മയേവ കൗച്ചെയാണ് സ്റ്റേജില്‍ ആദ്യം വീണത്. തനിക്കുണ്ടായ ദാരുണ അനുഭവം വിഡിയോസഹിതം മയേവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ബിക്കിനിക്കൊപ്പം നീല കേപ്പ് അണിഞ്ഞ് നടന്നുവരുകയായിരുന്ന മയേവ റണ്‍വേയില്‍ തെന്നിവീഴുകയായിരുന്നു. അപ്രതീക്ഷിത വീഴ്ചയില്‍ ഞെട്ടിയെങ്കിലും നിറ ചിരിയോടെയാണ് അവര്‍ സ്‌റ്റേജ് വിട്ടത്. 

തുടര്‍ന്ന് സ്‌റ്റേജില്‍ എത്തിയ മലേഷ്യന്‍ സുന്ദരി ശ്വേത സെഖോനയ്ക്കും സമാന അനുഭവമുണ്ടായി. സ്‌റ്റേജിലേക്ക് നടന്നു വരുന്നതിനിടെയാണ് അവര്‍ വീണത്. എഴുന്നേറ്റ് കാറ്റ് വാക് തുടരുകയായിരുന്നു. കൂടാതെ മിസ് മാള്‍ട്ട, മിസ് ഇന്തോനേഷ്യ എന്നിവര്‍ക്കും സ്‌റ്റേജില്‍ ബാലന്‍സ് നഷ്ടമായി. ദക്ഷിണാഫ്രിക്കന്‍ സുന്ദരി സോസിബിനി തുന്‍സിയാണ് മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക