ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഹാരി പോട്ടറായി കുഞ്ഞ് അവ്യുക്ത്; മകന്റെ ചിത്രങ്ങൾ പങ്കുവച്ച് നടി പാർവതി 

കുഞ്ഞു കണ്ണടയും മാന്ത്രിക വടിയും ഒക്കെയായി ക്യൂട്ടായാണ് കണ്ണപ്പൻ ചിത്രങ്ങളിൽ

Author : സമകാലിക മലയാളം ഡെസ്ക്

ർഭകാലത്തു ഡാൻസ് വിഡിയോയിലൂടെ ശ്രദ്ധ നേടിയ ടെലിവിഷൻ താരമാണ് പാർവതി കൃഷ്ണ.. മകന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയുമാണ് നടിയിപ്പോൾ ആരാധകരുമായി പങ്കുവച്ചരിക്കുന്നത്. അവ്യുക്ത് എന്നാണു കുഞ്ഞിന് പേരിട്ടിരിക്കുന്നത്. 

പ്രശസ്ത മാന്ത്രിക നോവൽ കഥാപാത്രം ഹാരി പോട്ടറായാണ് ഫോട്ടോഷൂട്ടിനായി അവ്യുക്തിനെ ഒരുക്കിയിരിക്കുന്നത്. കുഞ്ഞു കണ്ണടയും മാന്ത്രിക വടിയും ഒക്കെയായി ക്യൂട്ടായാണ് കണ്ണപ്പൻ ചിത്രങ്ങളിൽ. 

നേരത്തെ വിഷുദിനത്തിൽ കുഞ്ഞിനെ ഉണ്ണികണ്ണന്റെ വേഷത്തിൽ അണിയിച്ചൊരുക്കിയുള്ള ഫോട്ടോകളും താരം പങ്കുവച്ചിരുന്നു. ശ്രീകൃഷ്ണ ഭക്തയായതിനാലാണ് പാർവതി കൃഷ്ണന്റെ പര്യായമായ അവ്യുക്ത് എന്ന് കുഞ്ഞിന് പേരിട്ടത്. 

ഗർഭകാലത്തു  നിറവയറുമായി 'കാട്ടു പയലേ' എന്ന ഹിറ്റ് തമിഴ് ഗാനത്തിന് പാർവതി നൃത്തം ചെയ്തിരുന്നു. ആരോഗ്യവതിയായി ഇരിക്കുന്നിടത്തോളം ഗർഭകാലത്ത് നൃത്തം ചെയ്യുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നാണ് നടി പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം