Entertainment

ഹിന്ദി ദൃശ്യത്തിന്റെ സംവിധായകന്‍ നിഷികാന്ത് കാമത്ത് അത്യാസന്ന നിലയില്‍

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്


പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ​ഗുരുതരകാവസ്ഥയിൽ. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. നിഷികാന്തിന്റെ നില അതീവ​ഗുരുതരമാണെന്നും അദ്ദേഹത്തെ വെന്റിലേറ്ററിൽ  പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ നിഷികാന്ത് അന്തരിച്ചു എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

2005ൽ 'ഡോംബിവാലി ഫാസ്റ്റ്' എന്ന മറാത്തി ചിത്രത്തിലൂടെയായിരുന്നു നിഷികാന്തിൻറെ സംവിധായക അരങ്ങേറ്റം. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഡോംബിവാലി ഫാസ്റ്റ് സ്വന്തമാക്കിയിരുന്നു. ഇതോടെയാണ് നിഷികാന്ത് ശ്രദ്ധ നേടിയത്. 'ഹവ ആനേ ദേ' എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും അദ്ദേഹം എത്തിയിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെ അടിസ്ഥാനമാക്കി 2008ൽ പുറത്തെത്തിയ 'മുംബൈ മേരി ജാൻ' ആണ് നിഷികാന്ത് സംവിധാനം ചെയ്ത ആദ്യ ബോളിവുഡ് ചിത്രം.

മലയാളത്തിലെ ഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയിൽ ഒരുക്കിയത് നിഷികാന്ത് ആണ്. ഫോഴ്സ്, റോക്കി ഹാൻഡ്‌സം, മഡാരി തുടങ്ങിയ ചിത്രങ്ങളിലൂടെയും അദ്ദേഹം സംവിധാനത്തിൽ തിളങ്ങി. ഡാഡി, റോക്കി ഹാൻഡ്‌സം, ജൂലി 2, ഭാവേഷ് ജോഷി തുടങ്ങിയ ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. ദി ഫൈനൽ കോൾ, റംഗ്ബാസ് ഫിർസ് എന്നീ വെബ് സീരീസുകളുടെ ഭാ​ഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു