Entertainment

ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ച് സലീം കുമാര്‍: 'താമര' ഹ്രസ്വചിത്രം, വീഡിയോ

വാട്‌സ്ആപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലും പെണ്‍കുട്ടികളുടെ നഗ്‌നവിഡിയോ പങ്കുവയ്ക്കുന്ന പ്രവണതയും ഇതേതുടര്‍ന്ന് കുടുംബത്തിന് സംഭവിക്കുന്ന ദുരന്തത്തിന്റെ കഥയാണ് പ്രമേയം. 

Author : സമകാലിക മലയാളം ഡെസ്ക്

ദേശീയ അവാര്‍ഡ് ജേതാവ് സലീംകുമാര്‍ പ്രധാന വേഷത്തിലെത്തുന്ന 'താമര' എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. സമകാലിക സംഭവങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിക്കുന്നത് ഉണ്ടയിലെ ബിജു എന്ന കഥാപത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ ലുക്ക്മാന്‍ ആണ്. 

ഹാഫിസ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മനസിലിവുള്ള ഒരോരുത്തരുടെയും കണ്ണ് നനയിക്കും. വാട്‌സ്ആപ്പിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലും പെണ്‍കുട്ടികളുടെ നഗ്‌നവിഡിയോ പങ്കുവയ്ക്കുന്ന പ്രവണതയും ഇതേതുടര്‍ന്ന് കുടുംബത്തിന് സംഭവിക്കുന്ന ദുരന്തത്തിന്റെ കഥയാണ് പ്രമേയം. 

രവീന്ദ്ര ജയന്‍, സിബി തോമസ്, ലുക്ക്മാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇഷ്‌ക്, പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രതീഷ് രവിയാണ് താമരയ്ക്കും കഥ ഒരുക്കിയിരിക്കുന്നത്. വിവിധ ഹ്രസ്വചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള താമര മികച്ച സംവിധായകനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം